Follow KVARTHA on Google news Follow Us!
ad

കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ

പെഷാവറിലെ സൈനിക സ്‌കൂളില്‍ കുട്ടികളെ താലിബാന്‍ കൂട്ടക്കുരുതി നടത്തിയെന്ന് കേട്ടപ്പോള്‍ Pakistan, Children, School, Students, World, America, Terrorists
പെഷാവര്‍: (www.kvartha.com 21.12.2014) പെഷാവറിലെ സൈനിക സ്‌കൂളില്‍ കുട്ടികളെ താലിബാന്‍ കൂട്ടക്കുരുതി നടത്തിയെന്ന് കേട്ടപ്പോള്‍ ഹൃദയം പൊട്ടിയെന്ന് ഭീകര സംഘടനയായ അല്‍ ഖായിദ. സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു ലക്ഷ്യം വെക്കേണ്ടിയിരുന്നത്. പിഞ്ചു കുട്ടികളെ കൊലപ്പെടുത്തുന്നത് കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്നും സൗത്ത് ഏഷ്യ ചാപ്റ്റര്‍ അല്‍ഖായിദ വക്താവ് ഒസാമ മെഹമൂദ് മാധ്യമങ്ങള്‍ക്കയച്ച ഇ- മെയില്‍ സന്ദേശത്തില്‍ പറയുന്നു.

പെഷാവറിലെ ഭീകരാക്രമണത്തില്‍ താലിബാന്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. പാക്ക് സേനയുടെ കുറ്റകൃത്യങ്ങളുടെ പരിധി ലംഘിച്ചു. മുസ്‌ലിംങ്ങളെ കൂട്ടക്കുരുതി ചെയ്യുന്ന അമേരിക്കയുടെ നീക്കത്തെ സഹായിക്കുന്ന പാകിസ്താന്‍ ഇപ്പോള്‍ അവരുടെ അടിമകളായി മാറിയിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

പെഷാവറിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 132 കുട്ടികളടക്കം 148 പേരാണ് കൊല്ലപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pakistan, Children, School, Students, World, America, Terrorists, Al-Qaeda 'bursting with pain' over Pakistan school attack. 

Post a Comment