Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ഹൃദ്രോഗികളുടെ ശരാശരി പ്രായം 49

ദുബൈ: (www.kvartha.com 03.11.2014) ദുബൈയില്‍ ഹൃദയാഘാത രോഗികളുടെ ശരാശരി പ്രായം 49 വയസാണെന്ന് റിപോര്‍ട്ട്.Gulf, UAE, Heart attack, Patients,
ദുബൈ: (www.kvartha.com 04.11.2014) ദുബൈയില്‍ ഹൃദയാഘാത രോഗികളുടെ ശരാശരി പ്രായം 49 വയസാണെന്ന് റിപോര്‍ട്ട്. യുഎസില്‍ ഇത് 62 ആണ്. 13 വര്‍ഷം നേരത്തേയാണ് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപെടുന്നത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ കാര്‍ഡിയോളജിസ്റ്റും എമിറേറ്റ്‌സ് കാര്‍ഡിയാക് സൊസൈറ്റി അംഗവുമായ ഡോ നൂഷിന്‍ ബസര്‍ഗാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Gulf, UAE, Heart attack, Patients,
യുഎഇയില്‍ നടക്കുന്ന മരണങ്ങളില്‍ 38 ശതമാനവും ഹൃദയാഘാതത്തെതുടര്‍ന്നാണെന്നും അവര്‍ പറഞ്ഞു. 21 ശതമാനം പേര്‍ പരിക്കുകളെതുടര്‍ന്നും 12 ശതമാനം പേര്‍ അര്‍ബുദ ബാധയെതുടര്‍ന്നുമാണ് മരിക്കുന്നത്.

38 ശതമാനം പേരില്‍ 20 ശതമാനം പേര്‍ സ്വദേശികളാണ്. 30 വയസ് പൂര്‍ത്തിയാക്കിയവര്‍ തീര്‍ച്ചയായും പരിശോധനകള്‍ കൃത്യമായി നടത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.

SUMMARY: The mean age of heart attacks in Dubai is 49, compared to 62 in the USA, a health expert has warned.

Keywords: Gulf, UAE, Heart attack, Patients,

Post a Comment