ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗസ് മരണത്തിന് കീഴടങ്ങി

 


സിഡ്‌നി: (www.kvartha.com 27.11.2014) ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗസ് മരണത്തിന് കീഴടങ്ങി. ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തടിച്ച് പരിക്കേറ്റ ഫില്‍ ഹ്യൂഗസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം ഡോക്ടര്‍ പീറ്റര്‍ ബ്രുക്‌നെര്‍ നടത്തിയ പ്രസ്താവനയിലാണ് ഫില്‍ ഹ്യൂഗസ് മരിച്ചതായി അറിയിച്ചത്.

ചൊവ്വാഴ്ച പരിക്കേറ്റതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ ഹ്യൂഗസിന് ബോധം വീണ്ടെടുക്കാനായിരുന്നില്ല. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നുവെന്നും പീറ്റര്‍ പറഞ്ഞു.


സിഡ്‌നിയിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിലായിരുന്നു തലയില്‍ പന്തടിച്ച് ഹ്യൂഗസിന് പരിക്കേറ്റത്. ന്യൂസൗത് വെയ്ല്‍സിന്റെ സീന്‍ അബോട്ട് എന്ന ഫാസ്റ്റ് ബൗളറുടെ ബൗണ്‍സര്‍ ഹൂക് ചെയ്യാന്‍ ശ്രമിക്കവേയായിരുന്നു സംഭവം. ഹ്യൂഗ്‌സിനെ അടിയന്തിരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല.
ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗസ് മരണത്തിന് കീഴടങ്ങി

SUMMARY: Australian cricketer Phil Hughes, who suffered head injury during a Sheffield Shield game between New South Wales(NSW) and South Phil Hughes on Tuesday passed away on Thursday.

Keywords: Cricketer, Phil Hughes, Ball, Head Injury, Critical, Died,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia