കേജരിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; 8 ലക്ഷം പേര്‍ക്ക് തൊഴില്‍, സൗജന്യ വൈഫൈ

 


ന്യൂഡല്‍ഹി: (www.kvartha.com 16.11.2014) ആം ആദ്മി പാര്‍ട്ടി ധീരതയും വിശ്വസ്തതയും ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് കണ്‍ വീനര്‍ അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേജരിവാള്‍.

49 ദിവസം അധികാരത്തിലിരുന്നപ്പോള്‍ നടപ്പിലാക്കിയ ജനക്ഷേമ നയങ്ങള്‍ കേജരിവാള്‍ എടുത്തുപറഞ്ഞു.

ഞങ്ങള്‍ എന്താണോ പറഞ്ഞത് അത് ചെയ്തു. ഇലക്ട്രിസിറ്റി കമ്പനികള്‍ ഓഡിറ്റ് ചെയ്യുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. അധികാരത്തില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ കമ്പനികള്‍ ഓഡിറ്റ് ചെയ്യാന്‍ ഉത്തരവിറക്കി. 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി ഞങ്ങള്‍ നല്‍കി കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

കേജരിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; 8 ലക്ഷം പേര്‍ക്ക് തൊഴില്‍, സൗജന്യ വൈഫൈവീണ്ടും എ.എ.പി അധികാരത്തിലെത്തിയാല്‍ 8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കേജരിവാള്‍ പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. നഗരത്തില്‍ 20 കോളേജുകള്‍ തുറക്കും. പ്ലസ് ടു പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ബിരുദപഠനത്തിന് അതുവഴി അവസരമൊരുങ്ങും. കൂടാതെ ഡല്‍ഹിയില്‍ സൗജന്യ വൈഫൈ സംവിധാനമൊരുക്കുമെന്നും കേജരിവാള്‍ അറിയിച്ചു.

എ.എ.പി രൂപീകരണ ദിനമായ നവംബര്‍ 26 സ്ത്രീ സുരക്ഷ ദിനമായി ആചരിക്കുമെന്നും ഇ റിക്ഷകള്‍ക്ക് നിരത്തിലിറങ്ങാനുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Ahead of the Assembly elections, Aam Aadmi Party's (AAP) national convenor and chief ministerial candidate Arvind Kejriwal on Saturday sounded the poll bugle by describing his party as brave, honest and one which stick to its commitments. He also announced a host of measures to appeal to various segments of voters in Delhi.​

Keywords: New Delhi, Aam AAdmi Party, Arvind Kejriwal, Convener, CM, Assembly election, Offer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia