Follow KVARTHA on Google news Follow Us!
ad

പാക് ഷെല്ലിംഗില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജമ്മു: (www.kvartha.com 24.10.2014) വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഷെല്ലാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. Jammu, Pakistan, BSF, International border, Jammu and Kashmir, Ceasefire violation
ജമ്മു: (www.kvartha.com 24.10.2014) വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഷെല്ലാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഇരുവരും സാധാരണക്കാരാണ്. വെടിവെപ്പിലും ഷെല്ലിംഗിലും 6 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.


22 അതിര്‍ത്തി പോസ്റ്റുകള്‍ക്കും 13 ഗ്രാമങ്ങള്‍ക്കും നേരെയായിരുന്നു പാക് ഷെല്ലിംഗ്. അന്താരാഷ്ട്ര അതിര്‍ത്തിയിലും ജമ്മുവിലുമായിരുന്നു ഷെല്ലിംഗ്.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെറു ഗ്രാമങ്ങളില്‍ നിന്നും മൂവായിരത്തോളം ഗ്രാമീണരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയും പാക് ആക്രമണമുണ്ടായി. അര്‍ണിയ, ആര്‍.എസ് പുര, ഹമിര്‍പുര്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
Jammu, Pakistan, BSF, International border, Jammu and Kashmir, Ceasefire violation
ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടിയുണ്ടായതായി സൈനീക വക്താവ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ദീപാവലി ആഘോഷവേളയില്‍ ഇന്ത്യാപാക് സൈനീകര്‍ പരസ്പരം മധുരം കൈമാറിയിരുന്നില്ല.

SUMMARY: Jammu: In a major escalation, Pakistani troops on Thursday indulged in heavy "unprovoked" shelling and firing on 22 border outposts and 13 villages, killing two civilians and injuring six others including a BSF jawan along the International Border in Jammu sector.

Keywords: Jammu, Pakistan, BSF, International border, Jammu and Kashmir, Ceasefire violation

Post a Comment