ദസ്‌റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാറ്റ്‌ന: (www.kvartha.com 03.10.2014) പാറ്റ്‌നയില്‍ ദസ്‌റ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറ്റ്‌ന ഗാന്ധി മൈതാനത്ത് നടന്ന ദസറ ആഘോഷത്തിനിടെ രാവണ ദഹനത്തിന് ശേഷം ആളുകള്‍ പിരിഞ്ഞു പോകുമ്പോഴായിരുന്നു അപകടം.

മരിച്ചവരില്‍ 25 പേര്‍ സ്ത്രീകളും അഞ്ച് പേര്‍ കുട്ടികളുമാണ്. മൈതാനത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നീങ്ങിയതാണ് അപകടത്തിന് കാരണം. അമ്പതിനായിരത്തോളം പേരാണ് അപകടം നടക്കുമ്പോള്‍ മൈതാനത്തുണ്ടായിരുന്നത്. ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വെളിച്ചം കുറവായതും ദുരന്തത്തിന് വഴിവെച്ചുവെന്നാണ് സൂചന. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹായം പ്രഖ്യാപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ദസ്‌റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം

Keywords : Patna, Dead, Obituary, Tragedy strikes Patna's Gandhi Maidan on Dussehra. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia