മോഡി വാക്കുപാലിച്ചു; ഇന്ത്യയെ വൃത്തിയാക്കാന്‍ മോഡി ചൂലുമായി തെരുവിലിറങ്ങി
Oct 2, 2014, 10:40 IST
ന്യൂഡല്‍ഹി: (www.kvartha.com 02.10.2014) പറഞ്ഞതുപോലെ തന്നെ പ്രധാനമന്ത്രി മോഡി ഗാന്ധിജയന്തി ദിനത്തില്‍ ചൂലെടുത്ത് ഇന്ത്യയെ വൃത്തിയാക്കാനിറങ്ങി. മഹാത്മ ഗാന്ധിയുടെ 145മ് ജന്മദിനത്തില്‍ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന് മോഡി തുടക്കമിട്ടു. രാജ്യമെമ്പാടുമുള്ള 30 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും മോഡിക്കൊപ്പം പ്രതിജ്ഞ ചൊല്ലി.
വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി മോഡി രാജ്ഘട്ടിലെത്തി. അവിടുന്ന് തൊട്ടടുത്ത ഹൗസിംഗ് കോളനിയായ വാല്‍മീകി ബസ്തിയിലേയ്ക്കാണ് മോഡി പോയത്. ശുചീകരണ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് വാല്‍മീകി ബസ്തി. അവിടുത്തെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം മഹാത്മഗാന്ധി താമസിച്ചിരുന്ന വീടും മോഡി സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം തെരുവ് വൃത്തിയാക്കാനാരംഭിച്ചു. ക്ലീന്‍ ഇന്ത്യ ക്യാമ്പയിന് ഇതോടെ പ്രതീകാത്മകമായ തുടക്കമായി.
തൊട്ടടുത്ത മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ മോഡി മിന്നല്‍ പരിശോധന നടത്തി പോലീസുകാരെ ഞെട്ടിക്കുകയും ചെയ്തു. ഇതുവരെ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 അവധി ദിനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്കെത്തി ഓഫീസുകള്‍ വൃത്തിയാക്കണമെന്ന് മോഡി ഉത്തരവിട്ടിരുന്നു.
SUMMARY: New Delhi: Prime Minister Narendra Modi today launched a massive five-year Swachh Bharat Abhiyan or Clean India campaign on Mahatma Gandhi's 145th birth anniversary. The PM led a cleanliness pledge at Rajpath along with about 30 lakh government employees across the country.
Keywords: Prime Minister, Narendra Modi, Gandhi Jayanthi, Swachh Bharat Abhiyan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.