SWISS-TOWER 24/07/2023

ബി.ജെ.പി ആസ്ഥാനത്ത് ആഹ്ലാദം അലതല്ലി; ആളൊഴിഞ്ഞ് കോണ്‍ഗ്രസ് ആസ്ഥാനം

 


ന്യൂഡല്‍ഹി: (www.kvartha.com 19.10.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ തനിയാവര്‍ത്തനമാണ് ബി.ജെ.പി ഹരിയാനയില്‍ വോട്ടിംഗ് യന്ത്രത്തിലൂടെ തുറന്നുകാണിച്ചത്. ഹരിയാനയില്‍ ചരിത്രത്തിലിന്നുവരെ പ്രാദേശിക കക്ഷിയുടെ കീഴില്‍ രണ്ടാംകക്ഷിയായി ഒതുങ്ങുനിന്നിരുന്ന ബി.ജെ.പി ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചാണ് പുതു ചരിത്രത്തിലേക്ക് കുതിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നാല് സീറ്റില്‍ നിന്നാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി പറന്നുയര്‍ന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെയാണ് ബി.ജെ.പി ഹരിയാനയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മഹാരാഷ്ട്രയിലാണെങ്കില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് താമര തിരഞ്ഞെടുപ്പിനിറങ്ങിയത്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബി.ജെ.പിക്ക് സാധിച്ചു.

വോട്ടെണ്ണി തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ബി.ജെ.പി ആസ്ഥാനത്ത് ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. എങ്ങും മധുരം നല്‍കിയും പടക്കം പൊട്ടിച്ചും ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചപ്പോള്‍ നേതൃസ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന ആവശ്യവുമായി വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


ബി.ജെ.പി ആസ്ഥാനത്ത് ആഹ്ലാദം അലതല്ലി; ആളൊഴിഞ്ഞ് കോണ്‍ഗ്രസ് ആസ്ഥാനം

Keywords : New Delhi, Election, BJP, Congress, National, Maharashtra, Hariyana,
Haryana in kitty, but BJP starts hunt for Maharashtra ally. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia