Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 23ന്

ന്യൂഡല്‍ഹി: (www.kvartha.com 25.10.2014) ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. J&K, Assembly Polls, Jharkhand, Counting,
ന്യൂഡല്‍ഹി: (www.kvartha.com 25.10.2014) ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഇതോടൊപ്പം ഡല്‍ഹിയിലെ 3 നിയമസഭ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 25നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വിഎസ് സമ്പത്താണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

J&K, Assembly Polls, Jharkhand, Counting,ജമ്മുകശ്മീരില്‍ 87 സീറ്റുകളിലേയ്ക്കും ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രണ്ട് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

നവംബര്‍ 25നാണ് ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 2നും മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9നും നാലാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14നും അഞ്ചാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20നുമാണ് നടക്കുക.

ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

SUMMARY:
New Delhi: The states of Jammu and Kashmir and Jharkhand will vote in five phases between November 25 and December 20. The counting of votes will take place on December 23 in both the states. Along with these two states, three Assembly seats in Delhi will also vote on November 25.

Keywords: J&K, Assembly Polls, Jharkhand, Counting,

Post a Comment