തരൂരിനെ വേണമെന്ന് മോഡി; വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.10.2014) കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് ശശി തരൂരിന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള പ്രധാനമന്ത്രി മോഡിയുടെ നീക്കത്തെ കോണ്‍ഗ്രസ് തടഞ്ഞു. സ്വഛ ഭാരത് ആഭിയാന്റെ ഭാഗമായി 9 പ്രമുഖ വ്യക്തികളെ നോമിനേറ്റ് ചെയ്യാന്‍ തുനിഞ്ഞ മോഡി തരൂരിന്റെ പേരും നിര്‍ദ്ദേശിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ ചുമതല. എന്നാല്‍ അത് വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
തരൂരിനെ വേണമെന്ന് മോഡി; വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തരൂരിനെ മാത്രം ക്ഷണിച്ചതാണ് കോണ്‍ഗ്രസിനെ അതൃപ്തരാക്കിയത്. ഇക്കാര്യം മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയാണ് മാധ്യമങ്ങളെ അറിയിച്ചത്.


പലപ്പോഴും നരേന്ദ്ര മോഡിയെ പരസ്യമായി പ്രശംസിച്ച് വിവാദത്തിലകപ്പെട്ട നേതാവാണ് ശശി തരൂര്‍. ശശി തരൂര്‍ ബിജെപിയില്‍ അംഗമാകുമെന്നുപോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മോഡിയുടെ പുതിയ നീക്കം തരൂരിനെ ബിജെപിയിലേയ്ക്ക് അടുപ്പിക്കുമോയെന്ന ഭയമാണ് കോണ്‍ഗ്രസിനെ പിന്‍ തിരിപ്പിച്ചതെന്നാണ് സൂചന.

SUMMARY: New Delhi: Congress Thursday downplayed Prime Minister Narendra Modi's move to nominate party spokesperson Shashi Tharoor among nine eminent persons invited to come to public places to spread awareness about the Swachh Bharat campaign.

Keywords: Congress, Narendra Modi, Shashi Tharoor, Clean India, Swachh Bharat
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia