Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിക്ക് വധശിക്ഷ

ബംഗ്ലാദേശില്‍ യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടി നേതാവിന് വധശിക്ഷ. ബംഗ്ലാദേശ് Bangladesh, Leader, Execution, National, Court
ധാക്ക: (www.kvartha.com 29.10.2014) ബംഗ്ലാദേശില്‍ യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടി നേതാവിന് വധശിക്ഷ. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെയാണ് പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

1971ലെ ബംഗ്ലാദേശ് വിമോചന കാലത്തെ യുദ്ധകുറ്റം അടക്കം കൂട്ടക്കൊല, ബലാത്സംഗം, കൊള്ളയടി തുടങ്ങിയ കുറ്റങ്ങളാണ് റഹ്മാനിക്കെതിരെ കോടതി ചുമത്തിയത്. 2000ല്‍ ജമാഅത്തെ ഇസ്ലാമിയുടെ തലവനായ അദ്ദേഹം ഒരു തവണ മന്ത്രിയുമായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

അതേസമയം പ്രത്യേക കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഈ കേസിന് പുറമെ മറ്റ് നാലു കേസുകള്‍ കൂടി നിസാമിക്കെതിരെ ഉണ്ടായിരുന്നു. ഈ കേസുകളില്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bangladesh, Leader, Execution, National, Court, Bangladesh Jamaat-e-Islami chief given death sentence.

Post a Comment