പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇഞ്ചിയോണ്‍: (www.kvartha.com 02.10.2014) ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.

1998ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ സ്വര്‍ണമാണിത്. നിശ്ചിത സമയം ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മൂന്നാം മിനിറ്റില്‍ മുഹമ്മദ് റിസ്‌വാന്റെ ഗോളിലൂടെ പാകിസ്ഥാനാണ് ആദ്യം ലീഡ് നേടിയത്. കോതാജിത് സിങ് ഇന്ത്യക്കുവേണ്ടി ഗോള്‍വല ചലിപ്പിച്ചതോടെ മത്സരം ആവേശത്തിലേക്ക് നീങ്ങി. മലയാളി താരം ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഷൂട്ടൗട്ടില്‍ പാകിസ്താന്റെ രണ്ട് ഷോട്ടുകള്‍ ശ്രീജേഷ് തടുത്തിട്ടു.

ഹോക്കി സ്വര്‍ണനേട്ടത്തോടെ 2016ലെ റിയോ ഒളിംപിക്‌സിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടി. വനിതാ വിഭാഗം 4 x 400 റിലേയില്‍ ഇന്ത്യയുടെ വനിതാ ടീം റെക്കോഡോടെ സ്വര്‍ണം നേടി. മലയാളി താരം ടിന്റു ലൂക്ക, പ്രിയങ്ക പവാര്‍, മന്‍ദീപ് കൗര്‍, എം. പൂവമ്മ രാജു ഉള്‍പ്പെട്ട ടീമാണ് നേട്ടം കൈവരിച്ചത്. 3:28:68 മിനിറ്റിലാണ് ഇവര്‍ ഓടിയെത്തിയത്.

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : India, Sports, Hockey, Asia, Pakistan, Asian Games 2014 Day 13 Live: India win hockey gold after 16 years. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia