SWISS-TOWER 24/07/2023

തൊഴിലവസരങ്ങളറിയാന്‍ ഇന്‍ഫോപാര്‍ക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

 


കൊച്ചി: (www.kvartha.com 23.09.2014) ഐടി മേഖലയിലെ തൊഴിലസരങ്ങള്‍ നേരിട്ടറിയാന്‍ ഇന്‍ഫോ പാര്‍ക്ക് നൂതന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇന്‍ഫോപാര്‍ക്കിലെ 130 കമ്പനികളിലെ ആനുകാലിക തൊഴിലവസരങ്ങളാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ലഭിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാബട്ട് ടെക്‌നോളജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.  തൊഴിലവരങ്ങള്‍ക്കു പുറമേ ഇന്‍ഫോപാര്‍ക്കിലെ കമ്പനികളെ കുറിച്ചും വിവിധ സൗകര്യങ്ങളെക്കുറിച്ചും അതുവഴി വിവരം ലഭിക്കും.

ഉദ്യോഗാര്‍ത്ഥികളേയും തൊഴില്‍ ദാതാക്കളേയും ഒരു പോലെ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍ പുത്തന്‍ പ്രവണതകള്‍ക്കനുസൃതമായ കാലത്തിനൊപ്പമുള്ള ചുവടുവയ്പ്പാണെന്ന്  ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഇലക്ട്രേണിക് സാങ്കേതികവിദ്യകള്‍ പുറത്തിറക്കുന്നതിലൂടെ ജനക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാആഴ്ചയും അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ ഉദ്യാഗാര്‍ത്ഥികള്‍ക്ക് മുന്നറിപ്പേകാനും കഴിയുമെന്ന് കാബട്ട് ടെക്‌നോളജി സൊലൂഷന്‍സ് സിഇഒ ശ്രീ വെങ്കടേഷ് ത്യാഗരാജന്‍ പറഞ്ഞു. കമ്പനികളുടെ പ്രവര്‍ത്തനമേഖല, മാനേജ്‌മെന്റ്, തൊഴിലവസരങ്ങള്‍, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗവുമായി ബന്ധപ്പെടേണ്ട വിവരങ്ങള്‍ എന്നിവയും ആപ്ലിക്കേഷന്‍ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്കിലും പരിസരത്തുമുള്ള ആശുപത്രി, ബാങ്ക്, എടിഎം, പൊലീസ് സ്‌റ്റേഷന്‍, പെട്രോള്‍ പമ്പ്, ജിംനേഷ്യം തുടങ്ങിയ വിവിധ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങളും ആപ്ലിക്കേഷനിലുണ്ട്. കൂടാതെ ഇന്‍ഫോപാര്‍ക്കിനുള്ളിലെ കെട്ടിടങ്ങളുടെ ലൊക്കേഷന്‍ മാപ്പും ലഭ്യമാകും.

https://play.google.com/store/apps/details?id=com.cabot.infopark.kochi&hl=en  എന്ന ലിങ്കില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ഐ ഒ എസ് ഫോണുകളില്‍  https://itunes.apple.com/us/app/infopark-app/id901844992?mt=8   എന്ന ലിങ്കിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

തൊഴിലവസരങ്ങളറിയാന്‍ ഇന്‍ഫോപാര്‍ക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

Keywords : Kochi, Business, Kerala, Technology, Now Track Job Vacancies Using Infopark App.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia