SWISS-TOWER 24/07/2023

ബിന്‍ ലാദനെ കൊന്ന കമാന്‍ഡോയുടെ ഷര്‍ട്ട് പ്രദര്‍ശനത്തിന്

 


ന്യൂയോര്‍ക്ക്: (www.kvartha.com 08.09.2014) ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ നേവി സീല്‍ കമാൻഡോയുടെ ഷര്‍ട്ട് ന്യൂയോര്‍ക്കില്‍ പ്രദര്‍ശനത്തിന് വെച്ചു. 2011ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ചാണ് ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്.

സെപ്റ്റംബര്‍ 11 സ്മാരക മ്യൂസിയത്തിലാണ് ഷര്‍ട്ട് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. 9/11ലെ ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് അമേരിക്ക ആരൊപിക്കുന്ന ബിന്‍ ലാദനെ ദശാബ്ദം നീണ്ട തിരച്ചിലിനിടയിലാണ് കണ്ടെത്തിയതും വധിച്ചതും.

എന്നാല്‍ ഒസാമയെ വധിച്ച കമാണ്ടോയുടെ പേര് യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആറ് അംഗങ്ങളാണ് കമാൻഡോ സംഘത്തിലുണ്ടായിരുന്നതെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
 അതേസമയം ഷര്‍ട്ടിന്റെ പ്രദര്‍ശനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
ബിന്‍ ലാദനെ കൊന്ന കമാന്‍ഡോയുടെ ഷര്‍ട്ട് പ്രദര്‍ശനത്തിന്സെപ്റ്റംബര്‍ 11ലെ ആക്രമണത്തില്‍ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായി 3000 പേരാണ് കൊല്ലപ്പെട്ടത്.

SUMMARY: New York: A shirt worn by a member of the Navy SEAL team during the clandestine raid that killed Osama bin Laden in Pakistan in 2011 went on show in New York on Sunday.

Keywords: Navy SEAL, Osama bin Laden, Pakistan, Al-Qaeda, 9/11 attacks, Joe Daniels

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia