കശ്മീര്‍ പാക്കിസ്ഥാന് സ്വന്തം, ഓരോ ഇഞ്ചും തിരിച്ചുപിടിക്കും: ബിലാവല്‍ ഭൂട്ടോ
Sep 20, 2014, 22:00 IST
ഇസ്ലാമാബാദ്: (www.kvartha.com 20.09.2014) കശ്മീര്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകനും പുതു തലമുറയിലെ രാഷ്ടീയക്കാരനുമായ ബിലാവല്‍ ഭൂട്ടോ. പഞ്ചാബിലെ മുല്താനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ബിലാവല്‍ കശ്മീരിനുവേണ്ടി അവകാശമുന്നയിച്ചത്.
ഞാന്‍ കശ്മീര്‍ തിരിച്ചുപിടിക്കും. കശ്മീരിന്റെ ഒരു ഇഞ്ചുപോലും ഞാന്‍ വിട്ടുകൊടുക്കില്ല. കാരണം മറ്റേതൊരു പ്രവിശ്യയും പോലെ തന്നെ കശ്മീര്‍ പാക്കിസ്ഥാന്റെ സ്വന്തമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
ബിലാവല്‍ ഇക്കാര്യം പറയുമ്പോള്‍ മുന്‍ പ്രധാനമന്ത്രിമാരായ യൂസുഫ് റാസ ഗീലാനിയും രാജ പര്‍വേശ് അഷറഫും വേദിയിലുണ്ടായിരുന്നു. 2018ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിലാവല്‍ ഭൂട്ടോ മല്‍സരിക്കുമെന്നാണ് സൂചന. ഇതുവരെ ഇന്ത്യയുമായി നല്ലബന്ധം ആഗ്രഹിക്കുന്ന പാര്‍ട്ടിയായിരുന്നു ബിലാവല്‍ അംഗമായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി.
SUMMARY: Islamabad: Bilawal Bhutto Zardari, the 'Gen-Next' politician of Pakistan, has said that his Pakistan People's Party (PPP) would get back entire Kashmir from India.
Keywords: Bilawal Bhutto Zardari, Pakistan, Kashmir, Pakistan People's Party, PPP, India
ഞാന്‍ കശ്മീര്‍ തിരിച്ചുപിടിക്കും. കശ്മീരിന്റെ ഒരു ഇഞ്ചുപോലും ഞാന്‍ വിട്ടുകൊടുക്കില്ല. കാരണം മറ്റേതൊരു പ്രവിശ്യയും പോലെ തന്നെ കശ്മീര്‍ പാക്കിസ്ഥാന്റെ സ്വന്തമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

SUMMARY: Islamabad: Bilawal Bhutto Zardari, the 'Gen-Next' politician of Pakistan, has said that his Pakistan People's Party (PPP) would get back entire Kashmir from India.
Keywords: Bilawal Bhutto Zardari, Pakistan, Kashmir, Pakistan People's Party, PPP, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.