ബേബി എന്ന് പേരിടുമ്പോള്‍ ശ്രദ്ധിക്കുക; ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ മാറി നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 12.09.2014) ഒരു പേര് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ബേബിയെന്ന് പേരിടുമ്പോള്‍ ഇനി സൂക്ഷിക്കണം. ഇഞ്ചക്ഷന്‍ മാറിനല്‍കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ഇത്തരമൊരു സംഭവം അരങ്ങേറി. അമ്മയ്ക്ക് വെക്കേണ്ട ഇഞ്ചക്ഷന്‍ നഴ്‌സ് നവജാത ശിശുവിന് നല്‍കിയത് ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിദ്യാനഗറിലെ ചൈത്ര ആശുപത്രിയിലാണ് സംഭവം. അമ്മയുടെ പേര് ബേബി എന്നായതാണ് കുഞ്ഞിന് ഇഞ്ചക്ഷന്‍ മാറി നല്‍കാന്‍ കാരണം.

കുണ്ടംകുഴി ചരളിലെ ഗള്‍ഫുകാരനായ വിനയബാലന്റെ ഭാര്യ ബേബി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. വിദ്യാ സുരേഷ് ആണ് പ്രസവ ചികിത്സ നല്‍കിയത്. ബേബിയുടെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവാണ്, കുട്ടിയുടേത് ഒ പോസിറ്റീവും. ഇതു കാരണം മാതാവിന് 3,000 രൂപയിലധികം വിലയുള്ള ഇഞ്ചക്ഷന്‍ നല്‍കാന്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുകയായിരുന്നു. ബേബിക്ക് ഇഞ്ചക്ഷന്‍ വെക്കാനാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയത്. എന്നാല്‍ നഴ്‌സ് ബേബിയെന്ന് ഉദ്ദേശിച്ചതാകട്ടെ കുഞ്ഞിനെയും.

പ്രസവ സമയത്ത് കുട്ടിയുടെ രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് ആയതിനാല്‍ ഒ നെഗറ്റീവ് രക്തമായ അമ്മയുടെ ശരീരത്തിലേക്ക് കുട്ടിയുടെ രക്തം അല്‍പം സ്വാഭാവികമായും പ്രവേശിച്ചതിനാലാണ് വിലകൂടിയ ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അമ്മയുടെ ശരീരത്തിലേക്ക് ഭാവിയില്‍ എപ്പോഴെങ്കിലും രക്തം കയറ്റേണ്ടി വന്നാല്‍ പ്രശ്‌നം സൃഷ്ടിക്കും. ഇതൊഴിവാക്കാനാണ് മാതാവിന് ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. കുഞ്ഞിന് ഇഞ്ചക്ഷന്‍ എടുക്കാന്‍ നഴ്‌സ് ഒരുങ്ങിയപ്പോള്‍ തന്നെ ബേബിയും കൂടെയുണ്ടായിരുന്ന ബന്ധുക്കളും മാതാവിനാണ് ഇഞ്ചക്ഷന്‍ വെക്കാന്‍ ഡോക്ടര്‍ പറഞ്ഞതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് വെക്കാനാണ് ഡോക്ടര്‍ ഇഞ്ചക്ഷന്‍ എഴുതിയിട്ടുള്ളതെന്ന് പറഞ്ഞ് നഴ്‌സ് നിര്‍ബന്ധപൂര്‍വം കുഞ്ഞിന് കുത്തിവെപ്പ് നടത്തുകയായിരുന്നു. ഇഞ്ചക്ഷന്‍ വെച്ചതോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ ബന്ധുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഇഞ്ചക്ഷന്‍ അമ്മയെ ഉദ്ദേശിച്ച് ബേബിക്ക് വെക്കാനാണ് എഴുതിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ കുത്തിവെപ്പ് നടത്തിയ നഴ്‌സ് ആശുപത്രിയില്‍ നിന്നും മുങ്ങി.

ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും കുഞ്ഞിന് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇഞ്ചക്ഷന്‍ കൊണ്ട് കുഞ്ഞിന് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഡോക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് പറഞ്ഞ് എഗ്രിമെന്റ് ഉണ്ടാക്കാന്‍ തയ്യാറായതായി ആശുപത്രി ഉടമ ഡോ. ദിനേശ് കുമാര്‍ കെവാര്‍ത്തയോട് പറഞ്ഞു.

നഴ്‌സിനെ ആശുപത്രിയില്‍ നിന്നും പുറത്താക്കാന്‍ ഉടമ തയ്യാറായെങ്കിലും ബേബിയും ബന്ധുക്കളും ഞങ്ങളെ കൊണ്ട് ഒരാളുടെ ജോലി കളയേണ്ടെന്ന് പറഞ്ഞതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ബേബി എന്ന് പേരിടുമ്പോള്‍ ശ്രദ്ധിക്കുക; ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ മാറി നല്‍കി

Keywords : Kasaragod, Hospital, Mother, Child, Kerala, Injunction, Baby, Vidyanagar, Be aware when you naming baby. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia