Follow KVARTHA on Google news Follow Us!
ad

പുള്ളിപ്പുലിയെ കൊന്ന പെണ്‍പുലിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം

ഡെറാഡൂണ്‍: (www.kvartha.com 27.08.2014) സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പുള്ളിപ്പുലിയെ വക വരുത്തിയ കമല നെഗിക്ക് (56) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സമ്മാനം.Uttarakhand, Harish Rawat, Cash award, Leopard, Rudraprayag district
ഡെറാഡൂണ്‍: (www.kvartha.com 27.08.2014) സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പുള്ളിപ്പുലിയെ വക വരുത്തിയ കമല നെഗിക്ക് (56) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സമ്മാനം. ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വീടിന് സമീപമുള്ള കൃഷിടത്തില്‍ നനച്ചുകൊണ്ടിരുന്ന കമലയുടെ മേല്‍ പുള്ളിപ്പുലി ചാടി വീഴുകയായിരുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും കമല ധൈര്യം വീണ്ടെടുത്തു. സമീപത്തു കിടന്നിരുന്ന അരിവാളും മണ്‍ വെട്ടിയുമുപയോഗിച്ച് അവര്‍ പുള്ളിപ്പുലിയെ നേരിട്ടു.
സമീപത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും കമല പുള്ളിപ്പുലിയെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തില്‍ കമലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഒരു സ്ത്രീ പുള്ളിപ്പുലിയെ വകവരുത്തുന്നത്.

Uttarakhand, Harish Rawat, Cash award, Leopard, Rudraprayag districtശ്രീനഗര്‍ ബേസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് കമല. ഇവരുടെ പേര് ദേശീയ ധീരത പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

SUMMARY
: Dehradun: Uttarakhand Chief Minister Harish Rawat on Tuesday announced a cash award of Rs 1 lakh for a woman who fought off and killed a leopard after it attacked her in Rudraprayag district.

Keywords: Uttarakhand, Harish Rawat, Cash award, Leopard, Rudraprayag district


Post a Comment