റിയാദ്: (www.kvartha.com 01.08.2014) റിയാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിനികളായ ഷേര്‍ളി(30), നജ്മ(31) എന്നിവരാണ് മരിച്ചത്. റിയാദ് ദമാം ഹൈവേയിലായിരുന്നു അപകടമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി സൈദാര്‍പ്പള്ളി സ്വദേശി റാശിദിന്റെ ഭാര്യയാണ് ഷേര്‍ളി. തലശേരി കായത്ത് റോഡ് സ്വദേശി റിയാസിന്റെ ഭാര്യയാണ് നജ്മ.
ഇരുവരുടേയും മൃതദേഹങ്ങള്‍ അല്‍ അഹ്‌സയിലെ ബിന്‍ ജെലവി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നജ്മയുടെ ഭര്‍ത്താവ് റിയാസിനും ഡ്രൈവര്‍ വിപിനും സാരമായ പരിക്കേറ്റിരുന്നു. ഇവരെ ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റിയാസിന്റെ മക്കളായ റിന്‍ഷ (14), സിയ (4) എന്നിവരെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ നില ഗുരുതരമാണ്.
റാശിദിന്റെ കുട്ടികളായ ഫിദ (12), റിദ(8) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം റാശിദിന്റെ മകനായ സിനാന്(3) നിസാര പരിക്കേറ്റു. ഈ കുട്ടിയെ പ്രാഥമീക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചു.
റിയാദിലെ ബത്തയില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ നടത്തിവരികയായിരുന്ന റാശിദും റിയാസും പെരുന്നാള്‍ ആഘോഷിക്കാന്‍ ദമാമിലേയ്ക്ക് പോയതായിരുന്നു. സുഹൃത്തായ വിപിനൊപ്പമായിരുന്നു യാത്ര. ദമാമില്‍ നിന്ന് ബുധനാഴ്ച രാത്രി റിയാദിലേയ്ക്ക് തിരിച്ച സംഘം അപകടത്തില്‌പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.
Keywords: Saudi Arabia, Accident, Accidental Death, Malayalee, Kannur, House wife,
ഇരുവരുടേയും മൃതദേഹങ്ങള്‍ അല്‍ അഹ്‌സയിലെ ബിന്‍ ജെലവി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നജ്മയുടെ ഭര്‍ത്താവ് റിയാസിനും ഡ്രൈവര്‍ വിപിനും സാരമായ പരിക്കേറ്റിരുന്നു. ഇവരെ ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റിയാസിന്റെ മക്കളായ റിന്‍ഷ (14), സിയ (4) എന്നിവരെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ നില ഗുരുതരമാണ്.
റാശിദിന്റെ കുട്ടികളായ ഫിദ (12), റിദ(8) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം റാശിദിന്റെ മകനായ സിനാന്(3) നിസാര പരിക്കേറ്റു. ഈ കുട്ടിയെ പ്രാഥമീക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചു.

Keywords: Saudi Arabia, Accident, Accidental Death, Malayalee, Kannur, House wife,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.