SWISS-TOWER 24/07/2023

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നവാസ് ഷെരീഫിനോട് പ്രതികാരം ചെയ്യണം: ഇമ്രാന്‍ ഖാന്‍

 


ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേയ്ക്ക് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി. നവാസ് ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി ആയിരക്കണക്കിനാളുകള്‍ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറിയ പ്രക്ഷോഭകരെ സൈന്യം നേരിട്ടു. മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

അതേസമയം തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നവാസ് ഷെരീഫിനോട് പ്രതികാരം വീട്ടണമെന്ന് അനുയായികളോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച വൈകിട്ട് വരെയാണ് നവാസ് ഷെരീഫിന് രാജിവെക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതി കൈയ്യേറുമെന്നാണ് ഇമ്രാന്‍ ഖാന്റെ ഭീഷണി.

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നവാസ് ഷെരീഫിനോട് പ്രതികാരം ചെയ്യണം: ഇമ്രാന്‍ ഖാന്‍സര്‍ക്കാര്‍ ഓഫീസുകളും പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്‍ടെയും വസതികളും സുപ്രീം കോടതിയുമടക്കം നിരവധി എംബസികള്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇസ്ലാമാബാദിലെ അതീവ സുരക്ഷ മേഖല.

SUMMARY:
Islamabad: Pakistan opposition leader Imran Khan and cleric Tahirul Qadri on Tuesday night marched with thousands of their supporters towards the Parliament, entering the heavily fortified ‘Red Zone’, the capital’s diplomatic and political enclave, even as minor clashes took place between anti-government protesters and security personnel.

Keywords: : Nawaz Sharif, Pakistan, Prime Minister, Imran Khan, Tahir-ul-Qadri, Pakistan Army
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia