യുപിയില്‍ സോണിയയും രാഹുലും പ്രചാരണത്തിനിറങ്ങില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.08.2014) ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോ മകന്‍ രാഹുല്‍ ഗാന്ധിയോ പ്രചാരണത്തിനിറങ്ങില്ലെന്ന് റിപോര്‍ട്ട്. സെപ്റ്റംബര്‍ 13നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാത്തത് വലിയ സംഭവമൊന്നുമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ഇതിന് മുന്‍പും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ ഇറങ്ങാറില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

യുപിയില്‍ സോണിയയും രാഹുലും പ്രചാരണത്തിനിറങ്ങില്ലനോയിഡ, ലഖ്‌നൗ ഈസ്റ്റ്, സഹരന്‍പൂര്‍ നഗര്‍, ബിജ്‌നോര്‍, ഠാക്കൂര്‍ദ്വാര, നിഘസന്‍, ഹമീര്‍പൂര്‍, ചര്‍ഖന്‍, സിരതു, ബല്‍ഹ, റോഹാനിയ, എന്നീ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു കഴിഞ്ഞു. ആഗസ്റ്റ് 27ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

2009ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. രാജ് ബബ്ബാറിന് വേണ്ടിയായിരുന്നു അത്. അന്ന് അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിള്‍ യാദവായിരുന്നു രാജ് ബബ്ബാറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. പക്ഷേ അന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായിരുന്നില്ല.

SUMMARY: New Delhi: Congress President Sonia Gandhi and Rahul Gandhi will not be campaigning for bye-elections in Uttar Pradesh scheduled on September 13.

Keywords: UP, By-Poll, Rahul Gandhi, Sonia Gandhi, Campaign,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia