ഷാരൂഖ് ഖാന്‍ പോലീസുകാരിയെ എടുത്തുയര്‍ത്തിയതിനെതിരെ ബിജെപി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 11.08.2014) ബോളീവുഡ് താരം ഷാരൂഖ് ഖാന്‍ പോലീസുകാരിയെ എടുത്തുയര്‍ത്തിയ സംഭവത്തിനെതിരെ ബിജെപി രംഗത്തെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലാണ് ഷാരൂഖ് പോലീസുകാരിയെ എടുത്തുയര്‍ത്തിയത്. മമത ബാനര്‍ജി ഷാരൂഖിന്റെ കൈതണ്ടയില്‍ രാഖി ബന്ധിച്ചതിന് പിന്നാലെയാണ് സംഭവം.

യൂണിഫോമിലുള്ള ഒരു പോലീസുകാരിക്ക് എന്തിനാണ് സ്റ്റേജില്‍ നൃത്തം ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് ബിജെപി നേതാവ് റിതേഷ് തിവാരി ചോദിച്ചു. റിതേഷിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പോലീസുകാരിക്കെതിരെ പോലീസ് സേനയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണുള്ളത്. ചിലര്‍ പോലീസുകാരിയെ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ അവര്‍ക്കെതിരെ പ്രതികരിച്ചു.

ഷാരൂഖ് ഖാന്‍ പോലീസുകാരിയെ എടുത്തുയര്‍ത്തിയതിനെതിരെ ബിജെപിബോളീവുഡ് താരമായ ബിപാഷ ബസു, ജീത്, ദേവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കൊല്‍ക്കത്ത പോലീസ് ഒരുക്കിയ പരിപാടിക്കിടയിലായിരുന്നു ഷാരൂഖിന്റെ പ്രകടനം.

SUMMARY: Kolkata: Shah Rukh Khan swept a woman constable in uniform off her feet, literally, and danced with her around the stage as Chief Minister Mamata Banerjee looked on.

Keywords: Kolkata, West Bengal, Sharukh Khan, Mamata Banerjee,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia