Follow KVARTHA on Google news Follow Us!
ad

സുപ്രീം കോടതി തുണച്ചു; മോഡി ക്യാബിനറ്റിലെ 13 പേര്‍ക്ക് മന്ത്രിമാരായി തുടരാം

ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Party
ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് സുപ്രീം കോടതി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും പ്രധാനമന്ത്രിക്കാണ്. ഇതില്‍ കോടതികള്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിപദവിയിലേയ്ക്ക് പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രി വിവേകപൂര്‍വ്വമായി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഉള്‍പ്പെടുന്ന അഞ്ചംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ നരേന്ദ്ര മോഡി മന്ത്രിസഭയിലെ 14 പേരുടെ മന്ത്രിപദവി സുരക്ഷിതമായി.

Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Partyഅസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍മസിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം കേസുകള്‍ ഉള്ളത് ഉമാഭാരതിയുടെ പേരിലാണ്. 13 കേസുകളാണ് മോഡി മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ ഉമാഭാരതിയുടെ പേരിലുള്ളത്. ഇതില്‍ രണ്ടെണ്ണം വധശ്രമവും ഒരെണ്ണം വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസുമാണ്.

കേസുകളുടെ കാര്യത്തില്‍ മോഡി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നിതിന്‍ ഗഡ്കരിക്കാണ്. 4 ക്രിമിനല്‍ കേസുകളാണ് ഗഡ്കരിയുടെ പേരിലുള്ളത്.

SUMMARY: New Delhi: The Supreme Court on Wednesday dismissed a petition seeking the removal of Cabinet ministers with criminal background. "We leave it to the wisdom of the Prime Minister whether to appoint people with criminal background or not," the apex court said in its judgement.

Keywords: Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Party

2 comments

  1. അപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ക്രിമിനല്‍ കുറ്റവാളികളെ മന്ത്രിമാര്‍ ആക്കി. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇത് ഇന്ത്യക്ക് അപമാനകരം. ലജ്ജാവഹം. മോഡി, ഉടനെ പുറത്ത് പോകൂ. ജയ് ഹിന്ദ്‌!
  2. കല്യാണത്തിനു മുമ്പ് അന്വേഷണം ഒന്നും നടന്നില്ലേ? പെട്ടെന്ന് തീരുമാനിച്ചു, ആളെ അറിയാതെ ആണോ വിവാഹം നടന്നത്... എന്തെന്തു കഥകള്‍?