നവദമ്പതികളെ ഞെട്ടിച്ച ഫോട്ടോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കെന്റ്(ബ്രിട്ടന്‍): (www.kvartha.com 02.08.2014) വിവാഹം കഴിഞ്ഞ് ഒഴിവു സമയത്ത് കുടുംബ ആല്‍ബം നോക്കിയ നവദമ്പതികള്‍ ശരിക്കും ഞെട്ടിപ്പോയി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ഒരു ഫോട്ടോയാണ് ഇരുവരേയും ഞെട്ടിച്ചത്. അന്ന് തികച്ചും അപരിചിതരായിരുന്ന ഇരുവരും ഒരേ കടല്‍തീരത്ത് ഒരേ സമയം അവരവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം മണ്ണില്‍ കളിക്കുന്ന ചിത്രമായിരുന്നു അത്.

അദ്ധ്യാപികയായ ഐമീ മൈദനും (25), അവരുടെ പട്ടാളക്കാരനായ ഭര്‍ത്താവ് നിക്ക് വീലറുമാണ് (26) സിനിമകളെപോലും വെല്ലുന്ന യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളായത്. 1994ലാണ് ഇരുവരും ഒരേ ബീച്ചില്‍ ഒരുമിച്ചത്. എന്നാല്‍ പരസ്പരം അറിയാതെ, സംസാരിക്കാതെ ഇരുവരും മാതാപിതാക്കള്‍ക്കൊപ്പം പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ വിധി ഒന്നിപ്പിക്കുകയായിരുന്നു.

ഐമീ കോണ്‍ വെല്ലിലെ കടല്‍തീര ഗ്രാമമായ മൗസെഹോളിലായിരുന്നു താമസിച്ചിരുന്നത്. അവള്‍ എന്നും കടല്‍തീരത്ത് പോകുമായിരുന്നു. എന്നാല്‍ നിക്ക് അവധിക്കാലം ആഘോഷിക്കാനായിരുന്നു അന്ന് ബീച്ചിലെത്തിയത്.
നവദമ്പതികളെ ഞെട്ടിച്ച ഫോട്ടോരണ്ട് വര്‍ഷത്തിനുശേഷം നിക്കും കുടുംബവും കോണ്‍ വാളിലേയ്ക്ക് താമസം മാറി. പഠനം തുടര്‍ന്നു. ഐമിയും നിക്കും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളായി എത്തി. ഇരുവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. ഒടുവില്‍ പ്രണയം വിവാഹത്തിലെത്തുകയും ചെയ്തു.

SUMMARY: A couple looking at old family photos ahead of their wedding were shocked to find a picture of themselves playing together on a beach - as children.

Keywords: Childhood Photo, Couples, Wedding,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia