SWISS-TOWER 24/07/2023

ജമ്മുവിലെ അഖ്‌നൂറിലും പാക് വെടിവെപ്പ്

 


ജമ്മു: (www.kvartha.com 29.08.2014) ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറിലും പാക് വെടിവെപ്പ്. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെച്ചതായി സൈനീക വക്താവ് പറഞ്ഞു. ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ഇത്.

വെടിവെപ്പില്‍ ബിഎസ്.എഫിന്റെ മൂന്ന് പോസ്റ്റുകള്‍ ഭാഗീകമായി തകര്‍ന്നുവെന്ന് വക്താവ് അറിയിച്ചു.

ബുധനാഴ്ച അര്‍ദ്ധരാത്രി 11.50ഓടെയായിരുന്നു ആദ്യ വെടിവെപ്പ്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കും 5.55നും വെടിവെപ്പുണ്ടായി. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയത്. വക്താവ് പറഞ്ഞു.
ജമ്മുവിലെ അഖ്‌നൂറിലും പാക് വെടിവെപ്പ്
അതേസമയം പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചതായും വക്താവ് അറിയിച്ചു.

SUMMARY: Jammu: There seems to be no let up in ceasefire violations by Pakistan as its troops once again resorted to unprovoked firing at the Indian positions on the international border in Jammu and Kashmir late Wednesday.

Keywords: Pakistan, Ceasefire violations, India, Jammu Kashmir, Akhnoor, BSF, Flag meeting, Pakistan Rangers

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia