SWISS-TOWER 24/07/2023

എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച

 


ലൈബീരിയ: (www.kvartha.com 07.08.2014) എബോള ബാധിച്ച് മരിച്ചവരെ ബന്ധുക്കള്‍ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് തള്ളുന്നു. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ റോഡില്‍ കിടന്ന് പുഴുവരിക്കുന്നു. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടിമുറുക്കുന്ന മാരക രോഗമായ എബോളയുടെ ഭീതിദമായ കാഴ്ചകളാണ് തെരുവുകളില്‍.

രോഗം പകരുമെന്ന ഭയമാണ് പ്രിയപ്പെട്ടവരെപോലും റോഡിലുപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത്രയ്ക്കും ഭയാനകമാണ് എബോള രോഗികളുടെ അവസ്ഥ. ശരീരഭാഗങ്ങള്‍ പൊള്ളിക്കരിഞ്ഞ് പഴുത്തു വ്രണമാവുക, കണ്ണുകളില്‍ നിന്നും വായില്‍ നിന്നും ചോരയൊലിക്കുക തുടങ്ങി കണ്ടുനില്‍ക്കാനാകാത്തതാണ് രോഗത്തിന്റെ അവസാനഘട്ടങ്ങള്‍.

ഇതുവരെ 900 പേരാണ് എബോള ബാധിച്ച് മരിച്ചത്. രോഗബാധ പകരാതിരിക്കാന്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. രോഗം ബാധിക്കുന്നവരുടെ ബന്ധുക്കളെ പോലും അകറ്റി നിര്‍ത്തുകയാണ് ഗ്രാമീണര്‍. രോഗികളുടെ വീടുകള്‍ തികച്ചും ഒറ്റപ്പെടുകയാണ്. മാരകരോഗത്തിന്റെ ദുരന്തമുഖമാണ് തെരുവുകളില്‍ കാണേണ്ടിവരുന്നത്.

എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച


SUMMARY: A young man lies dead in the streets of Liberia, left to rot in view of passers-by and local children.

Keywords: Ebola, Liberia, Dies, Road,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia