SWISS-TOWER 24/07/2023

ഞങ്ങള്‍ ആരെന്ന് കണ്ടുപിടിക്കാമോ?

 


സൗത്ത് വെയ്‌ല്‌സ്: (www.kvartha.com 05.08.2014) ഒരു പ്രസവത്തില്‍ ഒന്നിലേറെ കുട്ടികളുണ്ടാകുമ്പോള്‍ അവരെ തിരിച്ചറിയാന്‍ പാടുപെടുന്നവരാണ് നമ്മള്‍. മിക്കവാറും മുഖഛായയിലെ അല്പ വിത്യാസമോ മറുകുകളോ പാടുകളോ ഒക്കെയാണ് അവരെ തിരിച്ചറിയാന്‍ നമ്മളെ സഹായിക്കുന്നത്.

എന്നാല്‍ പോണ്ടിപൂളിലുള്ള കാരെനും ഇയാല്‍ ഗില്‍ബര്‍ഗും തങ്ങളുടെ മൂന്ന് പൊന്നോമനകളെ തിരിച്ചറിയാനാവാതെ കുഴങ്ങി. ഒടുവില്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തി. കുഞ്ഞുങ്ങളുടെ പെരുവിരലിലെ നഖത്തില്‍ പല നിറങ്ങള്‍ പുരട്ടി. അങ്ങനെ മക്കളെ അവര്‍ ധൈര്യപൂര്‍വ്വം പേരുചൊല്ലി ഓമനിക്കാന്‍ തുടങ്ങി.

ഫിയോണ്‍, മാഡിസണ്‍, പൈജി എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍. ഫിയോണിന്റെ നഖത്തില്‍ നീലയുടെ വകഭേദവും മാഡിസണിന്റെ നഖത്തില്‍ മിന്റ് ഗ്രീനും പൈജിയുടെ നഖത്തില്‍ പര്‍പ്പിള്‍ കളറുമാണ് നല്‍കിയിരിക്കുന്നത്.

കുട്ടികളെ തിരിച്ചറിയാന്‍ കളര്‍ കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ മാതാപിതാക്കളാണ് കാരെനും ഗില്‍ ബര്‍ഗും.

ഞങ്ങള്‍ ആരെന്ന് കണ്ടുപിടിക്കാമോ?
ഞങ്ങള്‍ ആരെന്ന് കണ്ടുപിടിക്കാമോ?

ഞങ്ങള്‍ ആരെന്ന് കണ്ടുപിടിക്കാമോ?

ഞങ്ങള്‍ ആരെന്ന് കണ്ടുപിടിക്കാമോ?

SUMMARY:
Whenever identical twins or triplets are born their parents will often be met with a cry of 'how do you tell them apart?'

Keywords: Identical triplets, Color Code, Identification, Parents,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia