വീട്ടുജോലിക്കാരി വീട്ടുടമയുടെ മകന്റെ കഴുത്തറുത്തു

 


അബഹ: (www.kvartha.com 25.08.2014) ജോലിക്കാരി വീട്ടുടമയുടെ മകന്റെ കഴുത്തറുത്തു. അസീര്‍ സ്വദേശിയായ മിത് അബ് അസീരിയുടെ മകന്‍ അമീറിനെയാണ് ജോലിക്കാരി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്‍പത് വയസുകാരനായ അമീര്‍ ഉറങ്ങുന്നതിനിടയിലായിരുന്നു ജോലിക്കാരി കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

എന്നാല്‍ കുട്ടിയുടെ മാതാവിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ജോലിക്കാരി കത്തിയുമായി അമീറിന്റെ മുറിയിലേയ്ക്ക് പോയിട്ടുണ്ടെന്ന് ഇളയ സഹോദരിയാണ് മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് മാതാവ് മുറിയിലേയ്ക്ക് പാഞ്ഞു. എന്നാല്‍ കതക് ഉള്ളില്‍ നിന്ന് കുറ്റിയിട്ടശേഷം കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു ജോലിക്കാരി. ഉടനെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന മാതാവ് ജോലിക്കാരിയെ പിടിച്ചുമാറ്റുകയായിരുന്നു.

വീട്ടുജോലിക്കാരി വീട്ടുടമയുടെ മകന്റെ കഴുത്തറുത്തുഅമീറിന്റെ കഴുത്തില്‍ 5 സെന്റീ മീറ്റര്‍ ആഴത്തിലാണ് മുറിവേറ്റിരിക്കുന്നത്. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചതിനെതുടര്‍ന്ന് ജീവന്‍ രക്ഷപ്പെട്ടു. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ജോലിക്കാരിയെ അറസ്റ്റുചെയ്തതായി പോലീസ് മേധാവി ലഫ്. ജനറല്‍ അബ്ദുല്ല ശ അ്‌സാന്‍ അറിയിച്ചു.

Keywords: Saudi Arabia, Abaha, Slit, House Maid, Son,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia