SWISS-TOWER 24/07/2023

ഇസ്രായേലി പെണ്‍ സൈനീകര്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഗാര്‍ണീയര്‍ കെയര്‍ പാക്കേജുകള്‍

 


ടെല്‍ അവീവ്: (www.kvartha.com 05.08.2014) ഇസ്രായേലി പെണ്‍ സൈനീകര്‍ക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളടങ്ങിയ പാക്കറ്റുകള്‍. ഗാര്‍ണിയര്‍ ഇസ്രായേലാണ് പാക്കേജുകള്‍ വിതരണം ചെയ്തത്. ഡിയോഡറന്റുകള്‍, സോപ്പുകള്‍, മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയാണ് പാക്കറ്റുകളിലുള്ളത്.

ഇസ്രായേല്‍ ഉപദേശക സംഘടനയായ Stand With Us സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമായി നില്‍ക്കുന്ന വനിത സൈനീകരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് അതിവേഗം പ്രചരിക്കുകയും പതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്ന പെണ്‍ സൈനീകര്‍ക്ക് സൗന്ദര്യമുണ്ടായിട്ട് എന്തിനെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ സുഗന്ധമുള്ള സോപ്പുകള്‍ തേച്ചുകുളിച്ചാലും സുഗന്ധം പൂശിയാലും മൃതദേഹങ്ങളുടെ ഗന്ധം മാറില്ലെന്നും ചിലര്‍ പറയുന്നു.

ചിലര്‍ ഗാര്‍ണിയറിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതിന് ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ഇതിന് അനുകൂലമായാണ് പ്രതികരിക്കുന്നത്.
ഇസ്രായേലി പെണ്‍ സൈനീകര്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഗാര്‍ണീയര്‍ കെയര്‍ പാക്കേജുകള്‍

SUMMARY: Care packages of deodorants, soaps and other cosmetics sent to female Israeli soldiers are sparking outrage online.

Keywords: Gaza, NDTV, Israel, Palestine, Civilians, Hamas.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia