Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍: 22 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: (www.kvartha.com 24.08.2014) ഇറാഖിലെ കിര്‍കുക്കില്‍ ശനിയാഴ്ചയുണ്ടായ മൂന്ന് ചാവേര്‍ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. Iraq, Bomb blast, Kirkuk
ബാഗ്ദാദ്: (www.kvartha.com 24.08.2014) ഇറാഖിലെ കിര്‍കുക്കില്‍ ശനിയാഴ്ചയുണ്ടായ മൂന്ന് ചാവേര്‍ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 132 പേര്‍ക്ക് പരിക്കേറ്റു.

കുര്‍ദ്ദ് സൈന്യത്തിന്റെ ഹെഡ്ക്വര്‍ട്ടേഴ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കാറില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ചെത്തിയ ചാവേറുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് കാറുകള്‍ ഓടിച്ചുകയറ്റി സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു. ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ പാടെ തകര്‍ന്നുവീണു.

Iraq, Bomb blast, Kirkukഇറാഖില്‍ ഭരണം സ്ഥാപിക്കാനായി സുന്നികളും ഷിയാക്കളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. 2013ല്‍ മാത്രം ഇവിടെ 8,868 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഇതില്‍ 7,818 പേര്‍ സാധാരണക്കാരും പോലീസുകാരുമാണ്.

SUMMARY:
Baghdad: At least 22 people were killed and 132 wounded in three bomb attacks in the northern Iraqi city of Kirkuk Saturday, a police source said.

Keywords: Iraq, Bomb blast, Kirkuk

2 comments

  1. അമ്പലം ഉടനെ പണിയണം. പക്ഷെ അയോദ്ധ്യയില്‍ നിന്ന് ഓടി പോയ ശ്രീരാമനെ ആര് തിരിച്ചു കൊണ്ട് വരും. സുബ്രമണ്യ, നിന്നെ പോലുള്ള ഭീകരര്‍ എന്തിനാ ശ്രീരാമനെ ഓടിച്ചത്?
  2. ആ ഡാക്കിട്ടര്‍ , ആശുപത്രി, പിന്നെ അവന്‍ പഠിച്ച മെഡിക്കല്‍ കോളേജ് ... എല്ലാം അവസാനിക്കണം!