Follow KVARTHA on Google news Follow Us!
ad

ഏഷ്യാനെറ്റ് ന്യൂസ് 'കണ്ണാടി' നിര്‍ത്തിയിട്ടു മാസങ്ങള്‍; ടി.എന്‍ ഗോപകുമാര്‍ ഊര്‍ജ്ജസ്വലനായി തിരിച്ചുവന്നാല്‍ മാത്രം തുടരും

മലയാള ദൃശ്യമാധ്യമ രംഗത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാര്‍ത്താധിഷ്ഠിത പരിപാടി എന്നു പേരുകേട്ട 'കണ്ണാടി' Kerala, News, Channel, Asianet, TN Gopakumar, Kannadi, News Channel
തിരുവനന്തപുരം: (www.kvartha.com 27.08.2014) മലയാള ദൃശ്യമാധ്യമ രംഗത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാര്‍ത്താധിഷ്ഠിത പരിപാടി എന്നു പേരുകേട്ട 'കണ്ണാടി' വേദനയോടെ ഏഷ്യാനെറ്റ് ന്യൂസ് നിര്‍ത്തിവച്ചു. പരിപാടിയുടെ അവതാരനായിരുന്ന ടി.എന്‍ ഗോപകുമാറിന്റെ ആരോഗ്യസ്ഥിതി മോശമായതാണു കാരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേതന്നെ നിര്‍ത്തിവച്ച കണ്ണാടി ഇനി മറ്റൊരാളെ അവതാരകനാക്കി തുടരാന്‍ ചാനലിനു താല്‍പര്യമില്ലെന്നാണു വിവരം. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്ററുമായ ഗോപകുമാര്‍ പ്രേക്ഷക മനസുകളില്‍  മുദ്ര പതിപ്പിച്ച പരിപാടി മറ്റൊരാളുടേതായി വരുന്നത് പ്രേക്ഷകന്‍ ക്രമേണ സ്വീകരിച്ചേക്കാമെങ്കിലും അദ്ദേഹത്തോടു വൈകാരികമായി അടുപ്പമുള്ള ഏഷ്യാനെറ്റ് കുടുംബത്തിന് അതേക്കുറിച്ചു ചിന്തിക്കാന്‍ താല്‍പര്യമില്ല. ഇതോടെ, ഉള്ളടക്കത്തിന്റെ മികവുകൊണ്ടു ശ്രദ്ധേയമായി മാറിയ കണ്ണാടി സംപ്രേഷണം അവസാനിപ്പിക്കുന്നതിന്റെ കാരണംകൊണ്ടും ശ്രദ്ധ നേടുകയാണ്.

ടി.എന്‍ ഗോപകുമാറിന്റെ സാന്നിധ്യം അറിയിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് 'എഡിറ്റേഴ്‌സ് ചോയ്‌സ്' എന്ന പേരില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ഹ്രസ്വ പരിപാടി സംപ്രേഷണം ചെയ്തിരുന്നു. അവതാരകന്റെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമില്ലാത്ത ശബ്ദമാത്ര പരിപാടിയായിരുന്നു വാര്‍ത്താ ബുള്ളറ്റിനുകള്‍ക്കിടയില്‍ സംപ്രേഷണം ചെയ്തിരുന്ന ഒന്നര മിനിറ്റ് മാത്രം നീളുന്ന എഡിറ്റേഴ്‌സ് ചോയ്‌സ്.

ഗോപകുമാറിന്റെ ഘനഗംഭീരമായ ശബ്ദവും സൂക്ഷ്മവും വേറിട്ടതുമായ നിരീക്ഷണങ്ങളും അതിനെയും ശ്രദ്ധേയമാക്കി. രോഗക്കിടക്കയില്‍  നിന്ന് ഗോപകുമാര്‍ ഭേദമായി തിരിച്ചെത്തുമെന്നും കണ്ണാടി പുനരാരംഭിക്കാമെന്നും അപ്പോഴും ചാനല്‍ മാനേജ്‌മെന്റിനും സഹപ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായതോടെയാണ് കണ്ണാടിയുടെ കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്.

അതേസമയം, കണ്ണാടി ഇനി ഉണ്ടാകില്ല എന്ന് ചാനല്‍ ഔദ്യോഗികമായി അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അറിയുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനലായി ഏഷ്യാനെറ്റ് തുടങ്ങിയകാലം മുത  കണ്ണാടിയും ഉണ്ടായിരുന്നു. പിന്നീട് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, എസിവി എന്നീ മൂന്നു ചാനലുകളായി മൂന്ന് മാനേജ്‌മെന്റുകളുടേതായി മാറിയ ശേഷവും കണ്ണാടി ഏഷ്യാനെറ്റിലും ന്യൂസ് ചാനലിലും ഒരുപോലെ സംപ്രേഷണം ചെയ്തിരുന്നു.

ഗോപകുമാറിന്റെ അസാന്നിധ്യം ചാനലിനെ ബാധിക്കാതിരിക്കാനാണ് അദ്ദേഹത്തെ ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനത്തു നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററാക്കിയത്. ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററും അന്തരിച്ച സിപിഎം സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ മകനുമായ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എഡിറ്ററാകുന്ന കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്തതു കെവാര്‍ത്തയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, News, Channel, Asianet, TN Gopakumar, Kannadi, News Channel, Asianet's famous programme 'Kannadi' stopped for ever ?

Keywords: Kerala, News, Channel, Asianet, TN Gopakumar, Kannadi, News Channel, Asianet's famous program 'Kannadi' stopped for ever ?.

Post a Comment