Follow KVARTHA on Google news Follow Us!
ad

കൊതുകിനെ തുരത്താന്‍ മൊബൈല്‍ അപ്ലിക്കേഷന്‍

ഇനി കൊതുകിനെയും മൊബൈല്‍ തുരത്തും. കൊതുകിനെ തുരത്തുന്ന 'ആപ്പ് ' തയ്യാറായി കഴിഞ്ഞു. കൊതുകിന് Kochi, Application, Mobile Phone, Technology, Android, M Tracker, Mosquito
കൊച്ചി: (www.kvartha.com 25.08.2014) ഇനി കൊതുകിനെയും മൊബൈല്‍ തുരത്തും. കൊതുകിനെ തുരത്തുന്ന 'ആപ്പ് '  തയ്യാറായി കഴിഞ്ഞു. കൊതുകിന് സഹിക്കാന്‍ കഴിയാത്ത ഫ്രീക്വന്‍സിയില്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് കൊതുകു കടിയില്‍ നിന്നും ആളുകളെ രക്ഷിക്കുക എന്നതാണ് ഈ അപ്ലിക്കേഷന്റെ സാങ്കേതിക സംവിധാനം.

എം ട്രാക്കര്‍ എന്ന ട്രാക്കിംഗ് വിദ്യയാണ് കൊതുകുകളെയും പാറ്റകളെയും ട്രാക്കിംഗ് ചെയ്യുക. ഇതിന് സ്മാര്‍ട്ട് ഫോണ്‍ സഹായിക്കും. പ്ലേ സ്റ്റോറില്‍ എം ട്രാക്കര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ അപ്ലിക്കേഷന്‍ ലഭിക്കും. മനുഷ്യരുടെ കേള്‍വിക്ക് പ്രശ്‌നമാകാത്ത ശബ്ദമാണ് അപ്ലിക്കേഷന്‍ പുറപ്പെടുവിക്കുക.

ഇതിന്റെ ഫ്രീക്വന്‍സിയില്‍ കൊതുകുകള്‍ക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് അപ്ലിക്കേഷന്‍ വികസിപ്പിച്ചവര്‍ വാര്‍ത്താ ഏജന്‍സിയോട് അവകാശപ്പെട്ടു. കൊതുക് ശല്യം കുറവുള്ള പ്രദേശത്തിന് അനുസരിച്ച് ഫ്രീക്വന്‍സി ലെവല്‍ ക്രമീകരിക്കാനും സൗകര്യമുണ്ട്. ചെറിയ ബാറ്ററി ചാര്‍ജ് മാത്രമേ ആവശ്യമുള്ളൂ എന്നതും അപ്ലിക്കേഷന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതേസമയം അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത നിരവധി പേര്‍ ഉപയോഗ ശൂന്യമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. പലരും ഇതിന്റെ പ്രവര്‍ത്തനം എങ്ങിനെയാണെന്ന് ചോദിക്കുന്നുമുണ്ട്. നേരത്തെ അപ്ലോഡ് ചെയ്തിരുന്ന ആപ്പ് പിന്നീട് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ വൈരുദ്ധ്യങ്ങളാവാം ഉപയോക്താക്കളെ കണ്‍ഫ്യൂഷനിലാക്കുന്നത്.

നേരത്തെ അള്‍ട്രാ സോണിക് ശബ്ദത്തോട് കൂടിയ മോസ്‌കിറ്റോ റീപെല്ലര്‍ എന്ന പേരില്‍ ഇലക്ട്രോണിക് ഉപകരണം പുറത്തിറങ്ങിയിരുന്നു. അതും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേ ഉപകരണത്തിന്റെ ആന്‍ഡ്രോയിഡ് പതിപ്പാണ് എം ട്രാക്കര്‍ എന്നാണ് നിഗമനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kochi, Application, Mobile Phone, Technology, Android, M Tracker, Mosquito

Keywords: Kochi, Application, Mobile Phone, Technology, Android, M Tracker, Mosquito.

Post a Comment