സൗദി ഫാമില്‍ 2 മണിക്കൂറിനുള്ളില്‍ 16,000 കോഴികള്‍ ചത്തുവീണു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മില്‍ജ: (www.kvartha.com 19.08.2014) സൗദി ഫാമില്‍ 2 ലക്ഷം റിയാല്‍ വില വരുന്ന 16,000 കോഴികള്‍ ചത്തുവീണു. വൈദ്യുതി തടസത്തെതുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. കടുത്ത ചൂട് താങ്ങാനാകാതെ കോഴികള്‍ ചത്തുവീഴുകയായിരുന്നു.

ഖലഫ് അല്‍ അജാമിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് 2 മണിക്കൂറിനിടയില്‍ 16000 കോഴികള്‍ ചത്തത്. മില്‍ജയിലാണ് ഫാം സ്ഥിതിചെയ്യുന്നത്. വൈദ്യുതി മുടങ്ങിയതിനെതുടര്‍ന്ന് ഇലക്ട്രീഷ്യന്മാരെ വിളിച്ചുവെങ്കിലും അവര്‍ വൈകിയാണെത്തിയതെന്ന് അജാമി പറയുന്നു. അപ്പോഴേക്കും കോഴികള്‍ ചത്തുവീടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരമാവശ്യപ്പെട്ട് പ്രാദേശിക വൈദ്യുതി വിതരണ കമ്പനിക്കെതിരെ പരാതി നല്‍കിയതായി അജാമി അറിയിച്ചു.

സൗദി ഫാമില്‍ 2 മണിക്കൂറിനുള്ളില്‍ 16,000 കോഴികള്‍ ചത്തുവീണു SUMMARY: More than 16,000 chickens worth around SR200,000 (Dh200,000) suffocated to death in soaring summer desert temperatures at a Saudi farm following power failure.

Keywords: Saudi Arabia, Chickens, Summer, Heat, Electricity failure,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia