ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 09.08.2014) ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയിലെ പതിനായിരം സീറ്റുകളില്‍ സാധാരണക്കാര്‍ സ്ഥാനം പിടിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് സാക്ഷിയാകാന്‍ ഡല്‍ഹി നിവാസികള്‍ക്ക് അവസരമൊരുങ്ങുകയാണ്.

കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രകള്‍ നല്‍കും. ആഗസ്റ്റ് 15 രാവിലെ 6 മുതല്‍ 10 വരെയാണ് സൗജന്യയാത്ര.

ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപമാണ് പൊതുജനങ്ങള്‍ക്കായി സീറ്റുകള്‍ ഒരുക്കുന്നത്. ഇതിനായി സജ്ജീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ഒരുക്കുന്നുണ്ട്.
ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്

SUMMARY: New Delhi: In a first, around 10,000 members of the general public will be present at the historic Red Fort to witness Prime Minister Narendra Modi deliver his maiden Independence Day address to the nation.

Keywords: Delhi, Red Fort, Narendra Modi, Independence Day, PM`s address to nation


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia