Follow KVARTHA on Google news Follow Us!
ad

സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഞങ്ങള്‍ അര്‍ഹിക്കുന്നു: ഇസ്രായേല്‍

ടെല്‍ അവീവ്: (www.kvartha.com 23.07.2014) ക്ഷമശീലത്തിനുള്ള നോബല്‍ സമ്മാനം ഇസ്രായേല്‍ സൈനീകര്‍ക്ക് നല്‍കണമെന്ന് ഇസ്രായേല്‍ നയതന്ത്രജ്ഞന്‍ റണ്‍ ഡെര്‍മര്‍. Israel, Palestine, Riyad al-Maliki, Gaza strip
ടെല്‍ അവീവ്: (www.kvartha.com 23.07.2014) ക്ഷമശീലത്തിനുള്ള നോബല്‍ സമ്മാനം ഇസ്രായേല്‍ സൈനീകര്‍ക്ക് നല്‍കണമെന്ന് ഇസ്രായേല്‍ നയതന്ത്രജ്ഞന്‍ റണ്‍ ഡെര്‍മര്‍. യുഎസിലെ അംബാസഡറാണ് റണ്‍ ഡെര്‍മര്‍. സങ്കല്പിക്കാനാകാത്ത ക്ഷമയാണ് ഇസ്രായേലി സൈനീകര്‍ കാഴ്ചവെക്കുന്നതെന്നാണ് ഡെര്‍മറുടെ കണ്ടെത്തല്‍.

ക്രിസ്ത്യന്‍സ് യുണൈറ്റഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് ഡെര്‍മര്‍ ഇങ്ങനെ പറഞ്ഞത്. പ്രസംഗത്തിലെ വരികള്‍ ഡെര്‍മര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനി ലണ്ടനുനേരെ നടത്തിയ ബോംബ് വര്‍ഷത്തോടാണ് ഡെര്‍മര്‍ ഹമാസിന്റെ ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തെ താരതമ്യം ചെയ്തത്. എന്നിട്ടും നരഹത്യയ്ക്ക് ലോകം ഇസ്രായേലിനെ കുറ്റപ്പെടുത്തുകയാണെന്നും ഡെര്‍മര്‍ പറഞ്ഞു.

 Israel, Palestine, Riyad al-Maliki, Gaza strip
സത്യത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണം. സങ്കല്പിക്കാനാത്ത ക്ഷമയോടെ യുദ്ധം ചെയ്യുന്നതിനാണ് സമ്മാനം നല്‍കേണ്ടത് ഡെര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Israeli soldiers should be given the Nobel Peace Prize for the "unimaginable restraint" they are showing in fighting Hamas, Israel's ambassador to the US has said, backing his country's right to self-defense.

Keywords: : Israel, Palestine, Riyad al-Maliki, Gaza strip

1 comment

  1. ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും