Follow KVARTHA on Google news Follow Us!
ad

ഗാസ റിപോര്‍ട്ട്; അല്‍ ജസീറ മാപ്പുപറയണമെന്ന് യുഎഇ

ദുബൈ: (www.kvartha.com 21.07.2014) ഖത്തര്‍ ന്യൂസ് നെറ്റ് വര്‍ക്കായ അല്‍ ജസീറ മാപ്പ് പറയണമെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍ വര്‍ ഗര്‍ഗഷ്. ഗാസ ഇസ്രായേല്‍ യുദ്ധത്തില്‍Gaza, Palestinians, Israel, Gaza Strip, Jerusalem, Al Jazeera, Apology, UAE, Qatar
ദുബൈ: (www.kvartha.com 21.07.2014) ഖത്തര്‍ ന്യൂസ് നെറ്റ് വര്‍ക്കായ അല്‍ ജസീറ മാപ്പ് പറയണമെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍ വര്‍ ഗര്‍ഗഷ്. ഗാസ ഇസ്രായേല്‍ യുദ്ധത്തില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് വാര്‍ത്ത കെട്ടിചമച്ച് പ്രസിദ്ധീകരിച്ചുവെന്നാണ് അല്‍ ജസീറയ്‌ക്കെതിരെയുള്ള ആരോപണം.

യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സയദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനുമായി പാരീസില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വാര്‍ത്ത. പലസ്തീനിലെ ഹമാസ് നേതാക്കളെ തുടച്ചുനീക്കാന്‍ ഇസ്രായേല്‍ യുദ്ധം നടത്തിയാല്‍ യുദ്ധചിലവില്‍ യുഎഇ പങ്കാളിയാകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. അല്‍ ജസീറ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ദി പെനിന്‍സുല അടക്കമുള്ള ഖത്തറി പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സഹോദര തുല്യരായ യുഎഇയെ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ ചമച്ച മാധ്യമങ്ങള്‍ക്കെതിരെ ഹമാസ് വക്താവ് ഫൗസി ബര്‍ഹൗം ഫേസ്ബുക്ക് പേജിലൂടെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഖത്തറി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പലസ്തീന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

സംഭവം വിവാദമായതോടെ പല മാധ്യമങ്ങളും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമം നടത്തി. അല്‍ ഷര്‍ഖ് പത്രവും അറബി21 സൈറ്റുമാണ് ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ ജസീറയും ദി പെനിന്‍സുലയും പിന്നീടാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
Gaza, Palestinians, Israel, Gaza Strip, Jerusalem, Al Jazeera, Apology, UAE, Qatar

SUMMARY: Dubai: Dr Anwar Gargash, the minister of state for foreign affairs, has called on the Qatari news network Al Jazeera to apologise for allegedly publishing fabricated news about the UAE’s involvement in Israel’s war on Gaza.

Keywords: Gaza, Palestinians, Israel, Gaza Strip, Jerusalem, Al Jazeera, Apology, UAE, Qatar

Post a Comment