മഅ്ദനിക്ക് ഫോണില്‍ ഭീഷണി

 


ബാംഗ്ലൂര്‍: (www.kvartha.com 19.07.2014) ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഭീഷണി. മഅ്ദനി ചികിത്സയില്‍ കഴിയുന്ന ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലെ ഫോണിലേക്കാണ് കന്നഡ കലര്‍ന്ന മലയാളത്തില്‍ സന്ദേശമെത്തിയത്.

മഅ്ദനി വെടിവെച്ചു കൊല്ലേണ്ട ആളാണെന്നായിരുന്നു അജ്ഞാത സന്ദേശം. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. തടസ്സങ്ങളെല്ലാം നീക്കി തിങ്കളാഴ്ചയാണ് മഅ്ദനി ജയില്‍ മോചിതനായത്.
മഅ്ദനിക്ക് ഫോണില്‍ ഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Bangalore, Abdul-Nasar-Madani, Jail, Supreme Court of India, Bail, Hospital, Treatment, National, Phone call. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia