വിവാഹ ബന്ധം മറച്ചുവെച്ച മോഡി തെറ്റ് ചെയ്തുവെന്ന് കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 01.07.2014) 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വിവാഹ ബന്ധം മറച്ചുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തെറ്റ് ചെയ്തുവെന്ന് കോടതി. ആം ആദ്മി പാര്‍ട്ടി നേതാവ് നിഷാന്ത് വര്‍മ സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇത്തരത്തില്‍ വിലയിരുത്തിയത്.

അതേസമയം ഹര്‍ജി കോടതി തള്ളി. കുറ്റം നടന്ന് ഒരുവര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണമെന്ന സി.ആര്‍.പി.സി നിയമം 468(2) ബി ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. മോഡിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ പേരെഴുതേണ്ട കോളം ഒഴിച്ചിട്ടാണ് 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഡി സത്യവാങ്മൂലം സമര്‍പിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയുടെ പേര് യശോദ ബെന്‍ ആണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ചുള്ള വിവാദം ഉടലെടുത്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ 125(എ)3 വകുപ്പ് അനുസരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ആറ് മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
വിവാഹ ബന്ധം മറച്ചുവെച്ച മോഡി തെറ്റ് ചെയ്തുവെന്ന് കോടതി

Keywords : Court, Narendra Modi, Gujrat, Election, Prime Minister, National, Prime Minister Narendra Modi hiding wife is offence: Court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia