Follow KVARTHA on Google news Follow Us!
ad

സൈബീരിയയിലെ ഭയാനക ഗര്‍ത്തം; നിഗൂഡത നീക്കാന്‍ ഭൗമ ശാസ്ത്രജ്ഞര്‍

സൈബീരിയ: (www.kvartha.com 27.07.2014) സൈബീരിയയിലെ വിജനമായ പ്രദേശത്ത് കണ്ടെത്തിയ ഭയാനക ഗര്‍ത്തത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമ ശാസ്ത്രജ്ഞരുടെ സംഘത്തെ നിയോഗിച്ചു. The end of the World, Russia, Siberia, Scientists, Probe,
സൈബീരിയ: (www.kvartha.com 27.07.2014) സൈബീരിയയിലെ വിജനമായ പ്രദേശത്ത് കണ്ടെത്തിയ ഭയാനക ഗര്‍ത്തത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമ ശാസ്ത്രജ്ഞരുടെ സംഘത്തെ നിയോഗിച്ചു. റഷ്യയില്‍ വന്‍ ചര്‍ച്ചയായി മാറിയ അഗാധ ഗര്‍ത്തത്തിന് 'the end of the world' എന്നാണ് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്ന പേര്. ഊര്‍ജ്ജ കലവറയായ യമലോനെനെറ്റ്‌സ്‌കൈയിലാണ് ഈ നിഗൂഡ ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗര്‍ത്തത്തെക്കുറിച്ച് ലോകര്‍ അറിയുന്നത്. ഇതിനിടെ 85 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

The end of the World, Russia, Siberia, Scientists, Probe, ഭീമാകാര ഗര്‍ത്തത്തിലൂടെ Mi8s ഹെലികോപ്റ്ററിലൂടെ എത്രത്തോളം വേണമെങ്കിലും താഴേക്ക് പറക്കാമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഹെലികോപ്റ്റര്‍ എവിടെയെങ്കിലും തട്ടിതകരുമെന്ന ഭയം വേണ്ടെന്നും അത്രത്തോളം വലിപ്പമുള്ള ഗര്‍ത്തമാണിതെന്നും പറയപ്പെടുന്നു. ബുല്‍ക്ക എന്ന പേരുകാരനാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

മോസ്‌ക്കോയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകലെ സലേഖര്‍ദിലാണ് നിഗൂഡ ഗര്‍ത്തം കണ്ടെത്തിയത്. സലേഖര്‍ദിലെ വാതക ഖനിയില്‍ നിന്ന് 30 കിമീ അകലെയാണിത്. അന്യഗ്രഹ ജീവികളാകാം ഈ ഗര്‍ത്തത്തിന് പിന്നിലെന്ന് ചിലര്‍ പറയുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഈ വാദത്തെ തള്ളിക്കളയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഒരു സംഘം ശാസ്ത്രജ്ഞരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

SUMMARY: A vast crater discovered in a remote region of Siberia known to locals as "the end of the world" is causing a sensation in Russia, with a group of scientists being sent to investigate.

Keywords: The end of the World, Russia, Siberia, Scientists, Probe,

Post a Comment