ദുബൈ: (www.kvartha.com 15.07.2014) ലോക ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ഡീഗോ മറഡോണയുടെ മുന്‍ കാമുകിക്കെതിരെ മോഷണ കേസില്‍ ദുബൈ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചൂ. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഗ്ലോബല്‍ അംബാസിഡറായ മറഡോണ തന്‍െ വിലപിടിപ്പുള്ള വാച്ചും 1000 ദിര്‍ഹം വില വരുന്ന ആഭരണങ്ങളും മുന്‍ കാമുകിയും 24 കാരിയുമായ റോസിയോ ജെറാള്‍ഡിന്‍ മോഷ്ടിച്ചു എന്നാരോപിച്ച് മാര്‍ച്ച് 10 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കോടതി കേസ് പരിഗണിച്ച് തുടര്‍ നടപടികള്‍ക്ക് ശേഷം ജൂലൈ ഒമ്പതിനാണ് പ്രതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Dubai, Gulf, Diego Maradona, Love, Police, Case, Robbery, World, Sports, Maradona's ex-fiancee wanted for questioning in Dubai.
ഇന്റര്‍പോളുമായി സഹകരിച്ച് പ്രതിക്കായി രാജ്യാന്തര തലത്തില്‍ അന്വേഷണം നടത്തി, നിയമ നടപടികള്‍ക്കായി ഗള്‍ഫിലേക്ക് കൊണ്ടുവരുമെന്നും ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ മറഡോണയൂം റോസിയോ ജെറാള്‍ഡിനുമായി വിവാഹ നിശ്ചയം നടന്നിരുന്നൂ. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് മോഷണം നടന്നതെന്നാണ് പരാതി.
അന്വേഷണം നടക്കുന്നതിനാല്‍ മോഷണ വസ്തുക്കളെക്കുറിച്ചുള്ള യഥാര്‍ത്ഥ കണക്കുകളൂം കൂടുതല്‍ വിവരവും ലഭ്യമയിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ എവിടെവച്ചൂം റോസിയോ പിടിക്കപ്പെടാം എന്ന് മറഡോണയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടൂ. തനിക്ക് നഷ്ടപ്പെട്ട മുഴുവന്‍ വസ്തുക്കളും തിരിച്ച് ലഭിക്കണമെന്ന് മറഡോണ പറഞ്ഞതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തൂ.
ഇവര്‍ ഇപ്പോള്‍ അര്‍ജന്റീനയില്‍ ആണെന്നാണ് അറിയുന്നത്. മാധ്യമങ്ങള്‍ വഴി ഇവര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അര്‍ജന്റീനിയന്‍ വനിതാ ഫുട്‌ബോള്‍ താരമാണ് റോസിയോ ജെറാള്‍ഡിന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Dubai, Gulf, Diego Maradona, Love, Police, Case, Robbery, World, Sports, Maradona's ex-fiancee wanted for questioning in Dubai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.