Follow KVARTHA on Google news Follow Us!
ad

ലൈംഗീക പീഡന സംവാദത്തിനിടെ കര്‍ണാടക മുഖ്യന്റെ ഉറക്കം

ബാംഗ്ലൂര്‍: (www.kvartha.com 19.07.2014) ബാംഗ്ലൂരില്‍ 6 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറക്കം വിവാദമായി. Karnataka, Assembly, Debate, Dozing, CM, Karnataka, Chief Minister, Siddaramaiah
ബാംഗ്ലൂര്‍: (www.kvartha.com 19.07.2014) ബാംഗ്ലൂരില്‍ 6 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറക്കം വിവാദമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ ചൂടേറിയ ചര്‍ച്ച നടക്കുമ്പോഴായിരുന്നു മുഖ്യന്റെ ഉറക്കം.

ഉറക്കം വന്ന് മുഖ്യന്റെ തല ഇളകിയാടുന്നത് ചാനലുകള്‍ സം പ്രേഷണം ചെയ്ത ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നാണ് മുഖ്യന്റെ പ്രതികരണം.

ഞാന്‍ ഉറങ്ങുകയായിരുന്നില്ല. ആരാണിത് പറഞ്ഞത്? ഇത് തെറ്റാണ്. ഞാന്‍ വളരെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. സംവാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു സിദ്ധരാമയ്യ പറഞ്ഞു.

ആറ് വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിന്റെ ചൂടാറും മുന്‍പേ 16കാരിയായ കന്യാസ്ത്രീയെ സെമിനാരിയില്‍ ബലാല്‍സംഗത്തിനിരയാക്കിയതും ബാംഗ്ലൂരിലാണ്.

Karnataka, Assembly, Debate, Dozing, CM, Karnataka, Chief Minister, Siddaramaiah


SUMMARY: Bangalore: Karnataka Chief Minister Siddaramaiah on Friday found himself in an embarrassing spot as video footage on TV channels showed him apparently dozing off during a debate on sexual offences against women in the Legislative Assembly.

Keywords: Karnataka, Assembly, Debate, Dozing, CM, Karnataka, Chief Minister, Siddaramaiah


Post a Comment