Follow KVARTHA on Google news Follow Us!
ad

മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികളുടെ കൂട്ടപലായനം

മൊസൂള്‍: (www.kvartha.com 19.07.2014) ഇറാഖിലെ മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികള്‍ കൂട്ടപലായനം ചെയ്യുന്നുIraq, Iraqi Christians, Mosul, ISIS, Islamist State in Iraq and Syria
മൊസൂള്‍: (www.kvartha.com 19.07.2014) ഇറാഖിലെ മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികള്‍ കൂട്ടപലായനം ചെയ്യുന്നു. ഒന്നുകില്‍ സംരക്ഷണ നികുതി നല്‍കണം ഇല്ലെങ്കില്‍ മതം മാറണം എന്നാണ് സുന്നി പോരാളികളുടെ ആവശ്യം. ഐസിലിന്റെ ഈ ഉത്തരവ് മൊസൂളിലെ പള്ളിയില്‍ ഉച്ചഭാഷിണിയിലൂടെ വായിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു.

മതം മാറാന്‍ താല്പര്യമില്ലാത്തവര്‍ ജിസ്യ' നല്‍കണമെന്നാണ് ഐസിലിന്റെ ആവശ്യം. ഇതിനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്ക് ഇരയാകേണ്ടിവരുമെന്നായിരുന്നു ഐസിലിന്റെ മുന്നറിയിപ്പ്.

Iraq, Iraqi Christians, Mosul, ISIS, Islamist State in Iraq and Syriaമുന്നറിയിപ്പ് ലഭിച്ചതോടെ മൊസൂളില്‍ നിന്ന് അന്യമത വിശ്വാസികള്‍ കൂട്ട പലായനം ചെയ്യുകയാണ്. ദോഹുക്, ഇര്‍ബില്‍ എന്നിവിടങ്ങളിലേയ്ക്കാണിവര്‍ ചേക്കേറുന്നത്.

SUMMARY: Mosul: Hundreds of Christians in Iraq's Mosul are fleeing the area after Islamist State in Iraq and Syria (ISIS) threatened to kill them if they fail to pay “protection tax” or convert to Islam.

Keywords: Iraq, Iraqi Christians, Mosul, ISIS, Islamist State in Iraq and Syria

Post a Comment