ബാഗ്ദാദ്: (www.kvartha.com 09.07.2014) ബാഗ്ദാദിന് സമീപമുള്ള ആണവ നിലയം സുന്നി പോരാളികള്‍ പിടിച്ചടക്കി. ഇവിടെ രാസായുധങ്ങള്‍ നിറച്ച 2,500 റോക്കറ്റുകളും മാരക വിഷമായ സരിനും സൂക്ഷിച്ചിരുന്നു. ഇറാഖ് യുഎന്‍ അംബാസഡര്‍ മുഹമ്മദ് അലി അല്‍ഹക്കീം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ച കത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജൂണ്‍ 11ന് ആയുധ ധാരികളായ തീവ്രവാദികള്‍ മുത്തന്നയില്‍ കടന്നെന്നും ഓഫീസര്‍മാരേയും സൈനീകരേയും തടവിലാക്കിയെന്നും കത്തില്‍ പറയുന്നു. സൈനീകരുടെ ആയുധങ്ങളും ഇവര്‍ പിടികൂടി. പോരാളികള്‍ രാസായുധങ്ങളില്‍ ചിലത് കടത്തിയശേഷം ബാക്കിയുള്ളവ നിര്‍വീര്യമാക്കിയെന്നുമാണ് കത്തിലുള്ളത്.
സിറിയയിലെ ചില ഭാഗങ്ങള്‍ പിടിച്ചടക്കിയിരുന്ന ഐ.എസ്.ഐ.എസ് കഴിഞ്ഞ മാസമാണ് ഇറാഖിലേയ്ക്ക് കടന്നത്. ഇറാഖിലെ തന്ത്രപ്രധാനനഗരങ്ങളായ തികൃതും മൊസൂളും പോരാളികള്‍ പിടിച്ചടക്കിയിരുന്നു. പിടിച്ചടക്കിയ പ്രദേശങ്ങളെ ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖിലാഫത്ത് രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
SUMMARY: said the Islamic State extremist group has taken control of a vast former chemical weapons facility northwest of Baghdad, where 2,500 chemical rockets filled with the deadly nerve agent sarin or their remnants were stored along with other chemical warfare agents.
Keywords: Iraq, ISIS, Chemical Rockets, Nuclear,
ജൂണ്‍ 11ന് ആയുധ ധാരികളായ തീവ്രവാദികള്‍ മുത്തന്നയില്‍ കടന്നെന്നും ഓഫീസര്‍മാരേയും സൈനീകരേയും തടവിലാക്കിയെന്നും കത്തില്‍ പറയുന്നു. സൈനീകരുടെ ആയുധങ്ങളും ഇവര്‍ പിടികൂടി. പോരാളികള്‍ രാസായുധങ്ങളില്‍ ചിലത് കടത്തിയശേഷം ബാക്കിയുള്ളവ നിര്‍വീര്യമാക്കിയെന്നുമാണ് കത്തിലുള്ളത്.

Keywords: Iraq, ISIS, Chemical Rockets, Nuclear,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.