Follow KVARTHA on Google news Follow Us!
ad

ബിജെപിയിലെ മുസ്ലീങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു: നജ്മ ഹെപ്ത്തുല്ല

ഹൈദരാബാദ്: (www.kvartha.com 20.07.2014) ബിജെപിയിലെ മുസ്ലീങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുല്ല. Najma Heptullah, Congress, BJP
ഹൈദരാബാദ്: (www.kvartha.com 20.07.2014) ബിജെപിയിലെ മുസ്ലീങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുല്ല. എല്ലാവര്‍ക്കും വികസനമെന്ന അജണ്ടയിലൂടെയാണ് ആത്മവിശ്വാസം വര്‍ദ്ധിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയം പഴങ്കഥയായെന്നും ഹെപ്ത്തുല്ല പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മുസ്ലീങ്ങള്‍ വോട്ട് ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്യാനുള്ള ആത്മവിശ്വാസം അവര്‍ക്ക് സാവധാനം ലഭിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റേയും ന്യൂനപക്ഷത്തിന്റേയും വികസനത്തിനുവേണ്ടി സംസാരിക്കുകയും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു നേതാവ് ഇതാദ്യമാണ് ഹെപ്ത്തുല്ല പറഞ്ഞു.

Najma Heptullah, Congress, BJPപ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാവരെക്കുറിച്ചും സംസാരിക്കുന്നുണ്ട്. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ന്യൂനപക്ഷമായ, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ അദ്ദേഹത്തിനുവേണ്ടി വോട്ടുചെയ്തു. നൂറ് ശതമാനം മുസ്ലീങ്ങളും വോട്ടുചെയ്തുവെന്നല്ല പറയുന്നത്. സാവധാനം ബിജെപിക്ക് ലഭിക്കുന്ന മുസ്ലീം വോട്ടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വോട്ടുകള്‍ ലഭിക്കുന്നതും വര്‍ദ്ധിക്കുന്നു ഹെപ്ത്തുല്ല കൂട്ടിച്ചേര്‍ത്തു.

SUMMARY:
Hyderabad: Union Minister Najma Heptulla claims that confidence of Muslims in BJP is increasing because of its "development-for-all" agenda, as she expressed optimism that "vote-bank politics" syndrome will now be a thing of the past.

Keywords: Najma Heptullah, Congress, BJP



Post a Comment