SWISS-TOWER 24/07/2023

എതിരാളികളെ കൊന്നുതള്ളും; സിപിഎം യുവതികളെ ബലാല്‍സംഗം ചെയ്യും; തൃണമുല്‍ എം.പിയുടെ ഭീഷണി

 


കൊല്‍ക്കത്ത: (www.kvartha.com 01.07.2014) തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ എം.പിയുമായ തപസ് പല്‍ വിവാദത്തില്‍. എതിരാളികളെ കൊന്നുതള്ളുമെന്നും സിപിഎമ്മിന്റെ പ്രവര്‍ത്തകരായ യുവതികളെ ബലാല്‍സംഗം ചെയ്യാന്‍ തന്റെ ആളുകളെ അയക്കുമെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായതോടെയാണ് തപസ് പല്‍ എം.പി വിവാദത്തിലായത്.

പ്രതിപക്ഷത്തെ ഏതെങ്കിലും സ്ത്രീകള്‍ എന്നെ തൊട്ടുകളിച്ചാല്‍ അവരെ ബലാല്‍സംഗം ചെയ്യാനായി എന്റെ അനുയായികളെ ഞാന്‍ പറഞ്ഞുവിടും. സദാ സമയവും തോക്കുമായാണ് ഞാന്‍ പുറത്തിറങ്ങുന്നത്. എതിരാളികളെ തട്ടിക്കളയാന്‍ ഞാന്‍ മടിക്കില്ല തപസ് പല്‍ പറയുന്നു. ഇതൊന്നും കൂടാതെ താനൊരു ഗുണ്ടയാണെന്നും തപസ് പല്‍ പ്രഖ്യാപിക്കുന്നുണ്ട്.

പലിന്റെ മണ്ഡലമായ കൃഷ്ണനഗറില്‍ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഇദ്ദേഹം ഭീഷണി മുഴക്കിയത്. ആറോ ഏഴോ ആഴ്ച മുന്‍പാണ് വിവാദപ്രസംഗമുണ്ടായത്.

എം.പിയുടെ വിവാദ പ്രസംഗത്തെ തൃണമുല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചെങ്കിലും അച്ചടക്കനടപടി കൈകൊള്ളാന്‍ തയ്യാറായിട്ടില്ല.
എതിരാളികളെ കൊന്നുതള്ളും; സിപിഎം യുവതികളെ ബലാല്‍സംഗം ചെയ്യും; തൃണമുല്‍ എം.പിയുടെ ഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Kolkata: In a brazen, ludicrous and insensitive statement, Trinamool Congress MP Tapas Pal has been caught on camera openly threatening to send 'his boys' and get women of Opposition party raped. He is also heard saying that if need be he will not hesitate to use guns against his opponents.

Keywords: TMC MLA, Tapas Pal, Trinamool Congress, rape, murder, Mamata Banerjee, West Bengal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia