കാസര്‍കോട്ട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളായ 3 കുട്ടികള്‍ മരിച്ചു; ഡ്രൈവര്‍ ഒളിവില്‍

 


കാസര്‍കോട്: (www.kvartha.com 19.07.2014) കാസര്‍കോട് നെല്ലിക്കുന്നില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്ന് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ ഒളിവില്‍ പോയി. ശനിയാഴ്ച വൈകിട്ട് 4.15 മണിയോടെ നെല്ലിക്കുന്ന് മൊയ്തീന്‍പള്ളി റോഡിലായിരുന്നു അപകടം. നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന്‍ സജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന്‍ മുബാരിസ് (10), നെല്ലിക്കുന്നിലെ അഫ്രാസിന്റെ മകന്‍ അഫ്രാക്ക് (ഏഴ്) എന്നിവരാണ് മരിച്ചത്. സംഭവം നടന്നയുടന്‍ അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.

നെല്ലിക്കുന്ന് പള്ളിവളപ്പിലെ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ നിന്നും ലഭിച്ച ആര്‍.സി ബുക്ക് കണ്ണൂര്‍ സ്വദേശിയുടേതാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സജാദ് ഗള്‍ഫില്‍ വിദ്യാര്‍ത്ഥിയാണ്. പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയതായിരുന്നു. മുബാരിസ് നെല്ലിക്കുന്ന് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും അഫ്രാക്ക് കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

സജാദാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട്ട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളായ 3 കുട്ടികള്‍ മരിച്ചു; ഡ്രൈവര്‍ ഒളിവില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Accident, Obituary, Car, Students, Sajad, Mubarris, Afraq, Scooter. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia