മരണം കണ്ട് ചിരിച്ചു; ഇന്ത്യന്‍ നഴ്‌സിന് എമിറേറ്റി യുവാക്കളുടെ ക്രൂരമര്‍ദ്ദനം

 


ഷാര്‍ജ: (www.kvartha.com 10.06.2014) ആശുപത്രിയില്‍ മരണം കണ്ട് ചിരിച്ച ഇന്ത്യന്‍ പുരുഷ നഴ്‌സിന് എമിറേറ്റി യുവാക്കളുടെ ക്രൂരമര്‍ദ്ദനം. ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ആശുപത്രിയില്‍ ചികില്‍സയ്ക്കിടയില്‍ മരിച്ചയാളുടെ ബന്ധുവായ സ്ത്രീ മരണവാര്‍ത്തയറിഞ്ഞ് ബോധം കെട്ട് വീഴുകയായിരുന്നു. ഇതുകണ്ട് നഴ്‌സ് ചിരിച്ചുവെന്നാരോപിച്ചാണ് യുവാക്കള്‍ മര്‍ദ്ദനം തുടങ്ങിയത്.

താഴെ വീണ സ്ത്രീയെ നോക്കാന്‍ നഴ്‌സ് തയ്യാറായില്ലെന്നും എമിറേറ്റി യുവാക്കള്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നഴ്‌സിനെ അതേ ആശുപത്രിയിലെ സര്‍ജിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ചു. എമിറേറ്റി യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

മരണം കണ്ട് ചിരിച്ചു; ഇന്ത്യന്‍ നഴ്‌സിന് എമിറേറ്റി യുവാക്കളുടെ ക്രൂരമര്‍ദ്ദനംഅതേസമയം എമിറേറ്റി യുവാക്കളുടെ ആരോപണം സത്യാമാണോയെന്നറിയാന്‍ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Sharjah: A male nurse in Al Qassimi Hospital was severely beaten up by five young men after their relative died at the hospital as they believed the nurse was laughing at them, an official at Sharjah Police told Gulf News.

Keywords: Sharjah, Indian, Male nurse, Laughing, Emirati youths, Assault,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia