പ്രിറ്റി സിന്റയ്ക്ക് 100 മാര്‍ക്ക്: വിദ്യ ബാലന്‍

 


മുംബൈ: (www.kvartha.com 19.06.2014) മുന്‍ കാമുകന്‍ നെസ് വാദിയക്കെതിരെ കേസുമായി രംഗത്തെത്തിയ ബോളീവുഡ് നടി പ്രിറ്റി സിന്റയ്ക്ക് ഇതാദ്യമായി മറ്റൊരു നടിയുടെ പരിപൂര്‍ണ പിന്തുണ. വിദ്യാ ബാലനാണ് പ്രിറ്റി സിന്റയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിവാദ കേസില്‍ പ്രിറ്റി സിന്റയുടെ അടുത്ത സുഹൃത്തുക്കളായ പലരും മൗനം പാലിക്കുന്നതിനിടയില്‍ ഉയരുന്ന ആദ്യ ശബ്ദമാണ് വിദ്യയുടേത്.

പ്രിറ്റിയുടെ ധൈര്യത്തെ പ്രശംസിച്ച വിദ്യ സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഉറക്കെ കാര്യങ്ങള്‍ വിളിച്ചുപറയുന്ന താരത്തിന്റെ മനോധൈര്യത്തിന് 100 മാര്‍ക്ക് നല്‍കി.


പ്രിറ്റിയ്ക്കും വാദിയക്കും ഇടയിലുണ്ടായ വിഷയത്തെക്കുറിച്ച് എനിക്ക് പൂര്‍ണമായി അറിയില്ല. ഒരിക്കല്‍ പ്രിറ്റി അപകീര്‍ത്തികേസ് ഫയല്‍ ചെയ്തത് ഞാനോര്‍ക്കുന്നു. പ്രിറ്റി അവളുടെ അവകാശങ്ങള്‍ക്കായി എപ്പോഴും ശക്തമായി നിന്നിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. മറ്റുള്ളവര്‍ അവളെ പിന്തുണയ്ക്കുമോ എന്നെനിക്കറിയില്ല വിദ്യ പറഞ്ഞു.

തികച്ചും സ്വകാര്യമായ വിഷയം പൊതു വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ശരിയാണെന്ന് അവള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ശരിയാണ്. പരാതി നല്‍കാന്‍ പ്രിറ്റി കാണിച്ച ധൈര്യത്തിന് നൂറുമാര്‍ക്ക്. നമ്മള്‍ ഉറക്കെ പറയേണ്ട കാര്യങ്ങള്‍ ഉറക്കെ തന്നെ പറയണം. ഇത്തരം അപമാനങ്ങള്‍ നടക്കുമ്പോള്‍ ചിലര്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. തന്നെ അസഭ്യം പറയുന്നത് കേട്ട് സഹിക്കുകയാണോ വേണ്ടത്, അതോ പോലീസില്‍ പരാതി നല്‍കണോ? പരാതി നല്‍കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് വിദ്യ കൂട്ടിച്ചേര്‍ത്തു.
പ്രിറ്റി സിന്റയ്ക്ക് 100 മാര്‍ക്ക്: വിദ്യ ബാലന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: While Preity claims that her friends are standing by her, actor Vidya Balan praises Preity for her bravery, and stresses on the importance of speaking up in such situations.

Keywords: Preity Zinta, Ness Wadia, Police, Security, Threat calls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia