ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങില്‍ സാര്‍ക്ക് നേതാക്കളെ ക്ഷണിച്ചുവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. നയതന്ത്രബന്ധങ്ങളില്‍ ഇത്തരം ക്ഷണങ്ങള്‍ വന്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇപ്പോള്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നയതന്ത്രതലത്തില്‍ മറ്റൊരു മുന്നേറ്റവും നടത്തുകയാണ്.
വരുന്ന സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ വച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് രണ്ട് പ്രമുഖ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നരേന്ദ്ര മോഡിക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയിരിന്നു. ഗുജറാത്ത് കലാപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിലക്ക്.
യുഎസ് സന്ദര്‍ശിക്കാന്‍ പല സംഘടനകളും മോഡിയെ ക്ഷണിച്ചിരുന്നെങ്കിലും യുഎസ് അധികൃതര്‍ വിസ അനുവദിച്ചിരുന്നില്ല. എന്നാല്‍ മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ യുഎസ് നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.
മോഡി പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയെ മോഡി അഭിസംബോധന ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപോര്‍ട്ടുകള്‍. ഇതേ ദിവസത്തിലായിരിക്കും ഒബാമയുമായുള്ള കൂടിക്കാഴ്ച.
SUMMARY: New Delhi: After surprising everyone by inviting SAARC leaders on the occassion of his swearing-in, Prime Minister Narendra Modi has taken yet another significant foreign policy decision by accepeting the invitation of US President Barack Obama to visit Washington.
Keywords: Narendra Modi, Barack Obama, Washington, United Nations General Assembly, Bharatiya Janata Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.