തിരിച്ചടിക്കാനൊരുങ്ങി പാക് താലിബാന്‍; വിദേശ കമ്പനികള്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ്

 


പെഷവാര്‍: (www.kvartha.com 16.06.2014) വിദേശ കമ്പനികള്‍ രാജ്യം വിടണമെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ആക്രമണങ്ങളെ അഭിമുഖീകരിക്കാന്‍ സജ്ജരാകണമെന്നും തീവ്രവാദികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതോടെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങുകയാണ് പാക് താലിബാന്‍.

പാക് താലിബാന്റെ ഭീഷണിയെതുടര്‍ന്ന് പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പലയിടങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. വരാന്‍ പോകുന്ന ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിലുണ്ടായ ആക്രമണത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ദിവസങ്ങളില്‍ താലിബാന്‍ ഒളിസങ്കേതങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 105ലേറെ പേര്‍ കൊല്ലപ്പെട്ടു.
തിരിച്ചടിക്കാനൊരുങ്ങി പാക് താലിബാന്‍; വിദേശ കമ്പനികള്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Peshawar, Pakistan: The Pakistani Taliban on Monday warned foreign firms to leave the country and vowed retaliatory strikes against the government after thousands of troops launched a long-awaited offensive in a troubled tribal district.

Keywords: Pak Taliban, Pakistan, Terror Attack, Threat, Foreign Companies,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia