ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി; സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് മന്ത്രാലയം
Jun 19, 2014, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 19.06.2014) ഇറാഖില്‍ തീവ്രവാദികളും സൈന്യവും ഏറ്റമുട്ടല്‍ നടക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി സൂചന. വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം ഇന്ത്യയ്ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ച് ഉറപ്പ് പറയാനാകില്ലെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ആരാണ് തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സൂചനകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാനാകില്ല. ബന്ദികളാക്കപ്പെട്ടവരുമായി ഇതുവരെ ആശയവിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കാനായി ഇന്ത്യന്‍ മുന്സ്ഥാനപതി സുരേഷ് റെഡ്ഡിയെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കില്ല. എന്നാല്‍ തിരിച്ചുവരുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം ഇറാഖിലെ മുസിലില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, Iraq, World, Location of abducted Indians in Iraq found: MEA
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ച് ഉറപ്പ് പറയാനാകില്ലെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ആരാണ് തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സൂചനകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാനാകില്ല. ബന്ദികളാക്കപ്പെട്ടവരുമായി ഇതുവരെ ആശയവിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കാനായി ഇന്ത്യന്‍ മുന്സ്ഥാനപതി സുരേഷ് റെഡ്ഡിയെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കില്ല. എന്നാല്‍ തിരിച്ചുവരുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം ഇറാഖിലെ മുസിലില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
Keywords : National, Iraq, World, Location of abducted Indians in Iraq found: MEA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.